കൊച്ചി> റിലീസിന് ഒരുങ്ങുന്ന ‘രണ്ടാം മുഖം’ ത്തില്‍ പ്രമുഖ പിന്നണി ഗായകന് പി. കെ.സുനില്‍കുമാര്‍ ആലപിച്ച ‘മാമലമേലെ ഒരു കൈലേസു പോലെ ‘ എന്ന ഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാടിന്റെ വരികള്‍ക്ക് രാജേഷ് ബാബു കെ ഈണം നല്കിയ ഗാനം സുനില്‍കുമാറിനൊപ്പം ആലപിച്ചിരിക്കുന്നത് അജ്മല്‍ ബഷീറാണ്.
ചിത്രത്തിലേതായി ഇതിന് മുമ്പ് ഇറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെ.ടി രാജീവും കെ. ശ്രീവര്‍മ്മയും നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രണ്ടാംമുഖം’.
കൃഷ്ണജിത്ത് എസ്. വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണികണ്ഠന് ആചാരിയുടെ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണിത്. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.
കെ. ശ്രീവര്‍മ്മയാണ് രണ്ടാംമുഖത്തിന് രചന നിര്‍വഹിക്കുന്നത്.
അഭിനേതാക്കള്‍: മണികണ്ഠന് ആചാരി, മറീന മൈക്കിള്‍, അഞ്ജലി നായര്‍, കഷ്ണജിത്ത് എസ്. വിയജന്, ബിറ്റോ ഡേവിസ്, നന്ദന് ഉണ്ണി, റിയാസ് എം.ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍,അജയന് മാടക്കല്‍,കെ.ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്, രേവതി ശാരിയേക്കല് തുടങ്ങി ഒട്ടേറെ നടീനടന്മാര് വേഷമിടുന്നു.
കഥ – തിരക്കഥ – സംഭാഷണം: കെ. ശ്രീവര്‍മ്മ. ക്യാമറ: അജയ് പി. പോള്‍, ഹുസൈന് അബ്ദുല്‍ ഷുക്കൂര്‍, സംഗീതം: രാജേഷ് ബാബു കെ. ശൂരനാട്, ഗാനരചന: ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ. പി.എന്‍ രാജേഷ് കുമാര്‍, എഡിറ്റിംഗ്: ഹരി മോഹന്‍ദാസ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..