ഹാലോവീൻ ദിനത്തിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞ് രോഹിത് ശർമ്മയുടെ മകൾ
രോഹിതിന്റെ ഭാര്യ റിതികയാണ് മകൾ സമൈറയുടെ ഇന്ത്യൻ ജേഴ്സിയിലുള്ള ചിത്രങ്ങൾ പങ്കുവച്ചത്
ഹാലോവീൻ ദിനത്തിൽ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മകൾ സമൈറ അച്ഛനെപ്പോലെ ഇന്ത്യൻ ജേഴ്സി അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രോഹിതിന്റെ ഭാര്യ റിതിക.
ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് “ഹാലോവീന് ആരാണ് രോഹിത് ആയതെന്ന് നോക്കൂ,” എന്നാണ് റിതിക അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ, ഹാലോവീൻ മത്തങ്ങയുടെ ആകൃതിയിലുള്ള മിഠായി ബാഗ് കൈവശം വച്ചിരിക്കുന്ന സമൈറയെ കാണാം. കുട്ടി ധരിച്ചിരിക്കുന്ന ജേഴ്സിയിൽ രോഹിതിന്റെ പേരും 45 എന്ന നമ്പറും ആലേഖനം ചെയ്തിട്ടുണ്ട്, അടുത്ത ഫോട്ടോയിൽ അവൾ ക്യാമറയിൽ നിന്ന് മാറി നിൽക്കുന്നതായും കാണാം.
— Ritika Sajdeh™ (@ImRitika45) October 31, 2023
2015 ഡിസംബർ 13ന് മുംബൈയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് 36 കാരനായ രോഹിത് ശർമ്മയും റിതിക സജ്ദേയും വിവാഹിതരായത്. ക്രിക്കറ്റിലെയും ബോളിവുഡിലെയും നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
2018 ഡിസംബർ 30നാണ് റോഹിത്തിനും റിതികയ്ക്കും മകൾ ജനിച്ചത്. 2018-19 ബോർഡർ ഗവാസ്കർ ട്രോഫിക്കായി ശർമ്മ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന സമയമായിരുന്നു അത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ലോകകപ്പിൽ ആറ് ഇന്നിംഗ്സുകളിൽ നിന്ന് 66.33 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും സഹിതം 398 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്.
2019 ലോക കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് രോഹിത് ശർമ്മ. 648 റൺസാണ് രോഹിതിന്റെ നേട്ടം. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും രോഹിത്തിന് സ്വന്തമാണ്. ലോകകപ്പ് ക്രിക്കറ്റിൽ ഏഴ് സെഞ്ച്വറികളുമായി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് രോഹിത് മറികടന്നത്.
അവിശ്വസനീയമായ രീതിയിൽ, സച്ചിന്റെ 44 ഇന്നിംഗ്സുമായി താരതമ്യപ്പെടുത്തുമ്പോൾ, വെറും 19 ഇന്നിംഗ്സുകളിലും മൂന്ന് ലോകകപ്പുകളിലുമായാണ് രോഹിത് ഈ റെക്കോർഡ് നേടിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ആറാം സ്ഥാനത്താണ് രോഹിത്.