സീക്രഡ് കോഡ്: വാട്സ്ആപ്പില്‍ ചാറ്റുകള്‍ ലോക്ക് ചെയ്യാം, പുതിയ അപ്ഡേറ്റ് പരീക്ഷണ ഘട്ടത്തില്‍
ഈ വര്‍ഷം മെയ് മാസത്തില്‍, ബയോമെട്രിക്സ് അല്ലെങ്കില്‍ പിന് കോഡുകള്‍ ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു
ന്യൂഡല്‍ഹി: വാടസ്ആപ്പില്‍ ചാറ്റുകള്‍ ലോക്ക് ചെയ്യുന്നതിനായി വാട്ട്സ്ആപ്പ് ഡെവലപ്പര്‍മാര്‍ ‘സീക്രട്ട് കോഡ്’ എന്ന് വിളിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ ലിങ്ക് ചെയ്ത ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുമെന്നും ചാറ്റുകള്‍ സുരക്ഷിതമാക്കുന്ന ഫോള്‍ഡറിന്
പാസ്വേഡ് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.
വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്,ആന്‍ഡ്രായിഡ് 2.23.21.9ലെ വാട്സ്ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചര്‍ ആദ്യം കണ്ടത്, നിങ്ങള്‍ ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാമില്‍ എന്റോള്‍ ചെയ്താല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പുതിയ സീക്രഡ് കോഡ് ഫീച്ചര്‍, ലോക്ക് ചെയ്ത ചാറ്റുകള്‍ ആപ്പിന്റെ സെര്‍ച്ച് ബാറില്‍ നിന്ന് നേരിട്ട് കണ്ടെത്തുന്നനത് തടയും. ലിങ്ക് ചെയ്ത ഡിവൈസുകളില്‍ പോലും ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ അനുവദിക്കും.
ഈ വര്‍ഷം മെയ് മാസത്തില്‍, ബയോമെട്രിക്സ് അല്ലെങ്കില്‍ പിന് കോഡുകള്‍ ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഒന്നിലധികം ഡിവൈസുകളില്‍ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ മാര്‍ഗമില്ലായിരുന്നു. ഏറ്റവും പുതിയ ബീറ്റ ഫീച്ചര്‍ സ്ഥിരതയുള്ള പതിപ്പിലേക്ക് വഴിമാറുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സംഭാഷണങ്ങള്‍ കമ്പാനിയന് ഉപകരണങ്ങളിലും സ്വകാര്യമായി സൂക്ഷിക്കാന്‍ കഴിയും.
നിലവില്‍, പുതിയ ‘സീക്രട്ട് കോഡ്’ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു, അതിനാല്‍ ഇത് എല്ലാവര്ക്കും ലഭ്യമാകുന്നതിന് കുറച്ച് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍, വാട്ട്സ്ആപ്പ് ഡെവലപ്പര്‍മാര്‍ ആപ്പിലേക്ക് ടെലിഗ്രാമിന് സമാനമായ ചാനലുകള്‍, ചിത്രങ്ങളും വീഡിയോകളും എച്ച്ഡിയില് പങ്കിടുക, പേരുകളില്ലാതെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുക, മീഡിയ അടിക്കുറിപ്പുകള്‍ എഡിറ്റ് ചെയ്യുക എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ചേര്‍ത്തു.