റെക്കോഡുകൾ എറിഞ്ഞിട്ട് സ്റ്റാർ പേസർ; ഷമി ഹീറോ ഡാ
സഹീര്‍ ഖാന്, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ റെക്കോഡാണ് പഴങ്കഥയായത്. 45 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. വെറും 14 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് ഷമി ഇത്രയധികം വിക്കറ്റുകൾ നേടിയത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി മുഹമ്മദ് ഷമി. ശ്രീലങ്കയ്ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയാണ് ഷമി ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. സഹീര്‍ ഖാന്, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ റെക്കോഡാണ് പഴങ്കഥയായത്. 45 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. വെറും 14 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് ഷമി ഇത്രയധികം വിക്കറ്റുകൾ നേടിയത്.
44 വിക്കറ്റുകളുണ്ടായിരുന്ന സഹീര്‍ ഖാന്റെയും ജവഗല്‍ ശ്രീനാഥിന്റെയും റെക്കോഡാണ് ഷമി ഇന്ന് തകര്‍ത്തത്. 23 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് സഹീർ ഖാൻ 44 ലോകകപ്പ് വിക്കറ്റുകൾ നേടിയത്. 33 ലോകകപ്പ് മത്സരങ്ങളിൽ നിന്നായിരുന്നു മുൻ ഇതിഹാസ പേസർ ജവഗൽ ശ്രീനാഥ് 44 വിക്കറ്റുകൾ സ്വന്തമാക്കിയത്.
ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയ താരവും ഷമിയാണ്. നാല് തവണയാണ് താരം ലോകകപ്പുകളിൽ അഞ്ച് വിക്കറ്റെടുത്തത്. മൂന്ന് വീതം തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഹർഭജൻ സിങ്ങും ജവഗൽ ശ്രീനാഥുമാണ് ഷമിക്ക് പിന്നിലുള്ളത്.