വീരോചിതം ഈ പോരാട്ടവീര്യം; റാഞ്ചിയിൽ ഉദിച്ചുയർന്ന് ‘ധ്രുവനക്ഷത്രം’
കരിയറിലെ ഉയർന്ന സ്കോറുമായി ഇന്ത്യയ്ക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ താരത്തിന് 10 റൺസകലെ കന്നി സെഞ്ചുറി നഷ്ടമായി. 90 റൺസുമായി പുറത്താകുമ്പോൾ ധ്രുവ് ഏറെ നിരാശനായിരുന്നു.
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 307 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനേക്കാൾ 46 റൺസിന് പിന്നിലാണ് ഇന്ത്യ. വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറേലിന്റെ വീരോചിത പോരാട്ടമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. കരിയറിലെ ഉയർന്ന സ്കോറുമായി ഇന്ത്യയ്ക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ താരത്തിന് 10 റൺസകലെ കന്നി സെഞ്ചുറി നഷ്ടമായി. 90 റൺസുമായി പുറത്താകുമ്പോൾ ധ്രുവ് ഏറെ നിരാശനായിരുന്നു.
— BCCI (@BCCI) February 25, 2024
ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം രാവിലെ ബാറ്റിങ് തുടങ്ങിയത്. ധ്രുവ് ജുറേലും കുൽദീപ് യാദവും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 76 റൺസാണ് കൂട്ടിച്ചേർത്തത്. 131 പന്തിൽ 28 റൺസെടുത്ത കുൽദീപിനെ കുൽദീപ് യാദവാണ് ക്ലീൻ ബോൾഡാക്കിയത്. അപ്പോൾ 49 റൺസ് മാത്രമാണ് ജുറേൽ നേടിയിരുന്നത്. പിന്നീട് ആകാശ് ദീപിനെ കൂട്ടുപിടിച്ച് പിന്നീട് ജുറേൽ ഒറ്റയാൾ പോരാട്ടം നടത്തി.
— BCCI (@BCCI) February 25, 2024
ഒരു സിക്സ് ഉൾപ്പടെ ഒമ്പത് റൺസുമായി ബാറ്റുവീശിയ ആകാശ് ദീപിനെ പുറത്താക്കി ഇംഗ്ലീഷ് സ്പിന്നർ ഷോയിബ് ബഷീർ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. രണ്ട് ഓവറുകൾക്കിപ്പുറം ടോം ഹാർട്ട്ലിയുടെ പന്തിൽ ജുറേൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. എങ്കിലും ഒരു ഘട്ടത്തിൽ 177/7 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 300 കടത്തിയാണ് ധ്രുവ് മടങ്ങുന്നത്.
ജോ റൂട്ടിന്റെ (122) സെഞ്ചുറി മികവിലായിരുന്നു ഇംഗ്ലണ്ട് 353 റണ്‍സ് നേടിയത്. ഒലി റോബിന്‍സണ്‍ (58), ബെന്‍ ഫോക്സ് (47), സാക്ക് ക്രൗളി (42) എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി ജഡേജ നാലും ആകാശ് ദീപ് മൂന്നും വിക്കറ്റെടുത്തിരുന്നു.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്