ആദ്യം സജന, രണ്ടാം ദിനം ശോഭന; വനിതാ ഐ.പി.എല്ലിൽ വീണ്ടും ‘മല്ലു ഷോ’
ഉദ്ഘാടന ദിവസം അവസാന പന്തിൽ സിക്സറടിച്ച് മുംബൈ ഇന്ത്യൻസിന്റെ മലയാളി ഓൾറൌണ്ടർ സജന സജീവൻ താരമായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ശോഭന ആശ അഞ്ച് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരമായി മാറിയത്.
വനിതകളുടെ ഐ.പി.എൽ പതിപ്പിന്റെ രണ്ടാം സീസണിൽ മലയാളി താരങ്ങളുടെ അവിശ്വസനീയ പ്രകടനം തുടർച്ചയായ രണ്ടാം ദിവസവും തുടരുന്നു. വനിതകളുടെ ഐ.പി.എൽ പതിപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യക്കാരിയായി തിരുവനന്തപുരം സ്വദേശിയായ ശോഭന ആശ മാറി. ഉദ്ഘാടന ദിവസം അവസാന പന്തിൽ സിക്സറടിച്ച് മുംബൈ ഇന്ത്യൻസിന്റെ മലയാളി ഓൾറൌണ്ടർ സജന സജീവൻ താരമായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ശോഭന ആശ അഞ്ച് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരമായി മാറിയത്.
ഏഴാം ഓവറിലായിരുന്നു സ്മൃതി മന്ദാന വലങ്കയ്യൻ ലെഗ് സ്പിന്നറായ ശോഭനയെ ആദ്യമായി പരീക്ഷിച്ചത്. തഹലിയ മഗ്രാത്ത് ലോങ് ഓണിന് മുകളിലൂടെ സിക്സർ പായിച്ചാണ് ശോഭനയെ വരവേറ്റത്. ആദ്യ ഓവറില്‍ ശോഭന ഏഴ് റണ്‍സാണ് വഴങ്ങിയത്.
— Royal Challengers Bangalore (@RCBTweets) February 25, 2024
തഹലിയ-വൃന്ദ ദിനേശ് സഖ്യം 38 റണ്‍സ് കൂട്ടുകെട്ടുമായി മുന്നേറുന്ന സമയത്ത് 9ാം ഓവറിൽ ശോഭന യു.പി വാരിയേഴ്സിന് ഇരട്ട ആഘാതങ്ങൾ സമ്മാനിച്ചു. 27 പന്തില്‍ 18 റണ്‍സുമായി നിൽക്കെ ക്രീസ് വിട്ടിറങ്ങി കൂറ്റനടിക്ക് ശ്രമിച്ച വൃന്ദയെ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് സ്റ്റമ്പ് ചെയ്തു പുറത്താക്കി. അതേഓവറില്‍ തെഹലിയയെ ഒരു നട്ട്മെഗ് ഡെലിവറിയിലൂടെ ശോഭന ക്ലീൻ ബൗള്‍ഡാക്കി. ഇത് മത്സരത്തിൽ വഴിത്തിരിവായി.
ഏഴ് വിക്കറ്റുകൾ ശേഷിക്കെ അവസാന നാല് ഓവറുകളില്‍ യു.പി വാരിയേഴ്സിന് ജയിക്കാൻ 32 റണ്‍സ് മാത്രം മതിയായിരുന്ന ഘട്ടത്തിൽ ക്യാപ്റ്റൻ സ്മൃതി മന്ദാന മലയാളി ലെഗ് സ്പിന്നറെ തിരികെവിളിച്ചു. 17ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ശോഭന ക്യാപ്ടന്റെ പ്രതീക്ഷകൾ കാത്തു. ആദ്യ പന്തില്‍ ശ്വേതയെ എക്സ്ട്രാ കവറില്‍ മന്ദാനയുടെ കൈകളിലെത്തിച്ച് മല്ലു ഗേൾ വീര്യം കാട്ടി. ഇതേ ഓവറിലെ നാലാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഗ്രേസ് ക്ലീൻ ബോൾഡായി.
— Royal Challengers Bangalore (@RCBTweets) February 25, 2024
ന്റെ ഓഫ് സ്റ്റമ്പില്‍ ശോഭനയുടെ പന്ത് തൊട്ടു. ലെങ്ത് ലൈനില്‍ നിന്ന് അല്‍പ്പം പിന്നിലായാണ് പന്ത് പിച്ച് ചെയ്യിപ്പിച്ചത്, ടോപ് എഡ്ജായിരുന്നു ശോഭനയുടെ കണക്കുകൂട്ടല്‍. വിക്കറ്റിലെ അപ്രതീക്ഷിത ടേണിന്റെ സഹായം കൂടി ലഭിച്ചതോടെ ഗ്രേസ് ക്ലീന്‍ ബൗള്‍ഡ്. അവസാന പന്തില്‍ ക്രീസ് വിട്ടിറങ്ങിയ കിരണ്‍ നവഗിരെയെ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്തു പുറത്താക്കി. ഇതോടെ മലയാളികളുടെ അഭിമാന താരം പുതുചരിത്രം സൃഷ്ടിക്കുകയായിരുന്നു.
— Royal Challengers Bangalore (@RCBTweets) February 24, 2024
ഡബ്ല്യു.പി.എല്ലില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് ശോഭനയെ കാത്തിരുന്നത്. കളിയിലെ പ്രകടനത്തിന് പിന്നാലെ പ്ലേയർ ഓഫ് മാച്ച് പുരസ്കാരവും മലയാളി താരത്തെ തേടിയെത്തി. പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ശോഭനയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുപാട് പോരാട്ടത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായിരുന്നു പ്രകടനമെന്നാണ് ശോഭന മത്സരശേഷം പറഞ്ഞത്.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്