ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അടുത്ത ധോണി ജനിച്ചിരിക്കുന്നുവെന്ന് ഗവാസ്കർ
മത്സരത്തിന്റെ ഇടവേളയിൽ നടന്ന ചാനൽ ചർച്ചയ്ക്കിടെയാണ് ഗവാസ്കർ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് കിരീടങ്ങളും നിരവധി ഐ.സി.സി ട്രോഫികളും സമ്മാനിച്ച ധോണിയോടാണ് താരതമ്യം ചെയ്തത് എന്നത് ചില്ലറക്കാര്യമല്ല.
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അടുത്ത മഹേന്ദ്ര സിങ് ധോണി ജനിച്ചിരിക്കുന്നതായി ഗവാസ്കർ പറഞ്ഞു. “ഇന്ന് ജുറേലിന് ഒരു സെഞ്ചുറി നഷ്ടമായി. അതിന്റെ കാരണം ജുറേൽ അല്ല. എന്നാൽ ഭാവിയിൽ തന്റെ പ്രകടനം ജുറേൽ മെച്ചപ്പെടുത്തും. അതിലൂടെ നിരവധി സെഞ്ചുറികൾ ആ യുവതാരം നേടും,” ഗവാസ്കർ പറഞ്ഞു.
മത്സരത്തിന്റെ ഇടവേളയിൽ നടന്ന ചാനൽ ചർച്ചയ്ക്കിടെയാണ് ഗവാസ്കർ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് കിരീടങ്ങളും നിരവധി ഐ.സി.സി ട്രോഫികളും സമ്മാനിച്ച ധോണിയോടാണ് താരതമ്യം ചെയ്തത് എന്നത് ചില്ലറക്കാര്യമല്ല. അതും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സീനിയറായ മുൻ ക്രിക്കറ്റ് താരമാണ് ഈ പ്രസ്താവന നടത്തിയതെന്നതും ശ്രദ്ധേയമാണ്.
ഒരു ഘട്ടത്തിൽ 177/7 എന്ന നിലയിൽ പാടെ തകർന്ന ഇന്ത്യയെ ജുറേൽ ഒറ്റയ്ക്ക് ചുമലിലേറ്റിയിരുന്നു. 149 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം ജുറേൽ 90 റൺസെടുത്തു. ഇന്ത്യൻ സ്കോർ 307ൽ എത്തിച്ച ശേഷമായിരുന്നു യുവതാരം പുറത്തായത്. കന്നി ടെസ്റ്റ് സെഞ്ചുറിക്ക് 10 റൺസകലെ ടോം ഹാർട്ട്ലിയുടെ പന്തിൽ ജുറേൽ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു.
ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം രാവിലെ ബാറ്റിങ് തുടങ്ങിയത്. ധ്രുവ് ജുറേലും കുൽദീപ് യാദവും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 76 റൺസാണ് കൂട്ടിച്ചേർത്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഇംഗ്ലണ്ടിന്റെ മേധാവിത്വം തകർക്കുന്ന ഗംഭീര ബാറ്റിങ് പ്രകടനമായിരുന്നു ധ്രുവ് ജുറേലിന്റേത്. ഇംഗ്ലണ്ടിന്റെ മധ്യനിര താരം ജോ റൂട്ട് അടക്കം ഇന്ത്യൻ താരത്തെ പ്രശംസിച്ചിരുന്നു.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്