തോൽവികളിൽ നിന്നും തിരിച്ചുകയറണം; കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അഗ്നിപരീക്ഷ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നില മെച്ചപ്പെടുത്താൻ തുടരൻ തോൽവികളിൽ നിന്നും തിരിച്ചുകയറാനുറപ്പിച്ച് ഇവാൻ വുകോമനോവിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊമ്പന്മാർക്ക് ജയിച്ചേ മതിയാകൂ.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നില മെച്ചപ്പെടുത്താൻ തുടരൻ തോൽവികളിൽ നിന്നും തിരിച്ചുകയറാനുറപ്പിച്ച് ഇവാൻ വുകോമനോവിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊമ്പന്മാർക്ക് ജയിച്ചേ മതിയാകൂ. നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രാത്രി എഫ്.സി. ഗോവയെ നേരിടും.
കഴിഞ്ഞ മൂന്ന് ഐ.എസ്.എല്‍ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് തോല്‍വിയാണ് ഫലം. സൂപ്പർ കപ്പിൽ ഉൾപ്പെടെ മോശം ഫോമിലായിരുന്നു കേരള ടീം. ഗോവയ്ക്കെതിരെ സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോള്‍ പരിക്കാണ് കൊമ്പന്മാര്ക്ക് ഭീഷണി. സീസണിലെ ആദ്യ റൗണ്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഗോവയ്ക്കൊപ്പമായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ അന്ന് വിജയിച്ചത്.
“It’s time to fight with everything we have.” says Ivan. 🗣️🟡#KBFCFCG #KBFC #KeralaBlasters pic.twitter.com/rWrtGunrAD
— Kerala Blasters FC (@KeralaBlasters) February 25, 2024
പരിക്കിന്റെ പിടിയിലായിരുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് തിരിച്ചെത്തിയേക്കും. എന്നാല്‍ ഗോള്‍കീപ്പര്‍ സച്ചിന് സുരേഷിന് സീസണിന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല. അഡ്രിയാന്‍ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സ് നിരയില്‍ പ്രതിഫലിക്കുന്നുമുണ്ട്.
Rallying behind the team! 🙌💛#KBFCFCG #KBFC #KeralaBlasters pic.twitter.com/Y2Z3D7dRiE
— Kerala Blasters FC (@KeralaBlasters) February 25, 2024
തുടരൻ തോല്‍വികള്‍ തിരിച്ചടിയായതോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. മറുവശത്ത് നാലാം സ്ഥാനത്തുള്ള ഗോവയ്ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാൻ വിജയം അനിവാര്യമാണ്. അതിനാൽ കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നത്തെ പോരാട്ടം തീപാറിക്കുമെന്നുറപ്പാണ്.
— Kerala Blasters FC (@KeralaBlasters) February 25, 2024
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്