ഗോളടി തുടര്‍ന്ന് റൊണാള്‍ഡോ; അല്‍ ശബാബിനേയും തകര്‍ത്ത് അൽ നസര്‍
പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ അടിച്ചപ്പോള്‍ ബ്രസീലിയന്‍ താരം ടാലിസ്ക ഇരട്ട ഗോളുകൾ നേടി അല്‍ നസറിന്റെ വിജയശില്‍പ്പിയായി.
സൗദി പ്രോ ലീഗില്‍ വിജയം തുടര്‍ന്ന് അല്‍ നസര്‍. അല്‍ ശബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തത്. പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ അടിച്ചപ്പോള്‍ ബ്രസീലിയന്‍ താരം ടാലിസ്ക ഇരട്ട ഗോളുകൾ നേടി അല്‍ നസറിന്റെ വിജയശില്‍പ്പിയായി.
പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് റൊണാള്‍ഡോയുടെ അല്‍ നസര്‍. 21 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റാണ് അവരുടെ സമ്പാദ്യം. 20 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുള്ള അല്‍ ഹിലാലാണ് ലീഗില്‍ ഒന്നാമത്.
🔊🎚️pic.twitter.com/HuALOQLhgV https://t.co/kPKSxbNG8E
— AlNassr FC (@AlNassrFC_EN) February 25, 2024
മത്സരത്തിന്റെ 20ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോയാണ് അല്‍ നസറിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ തന്നെ അല്‍ ശബാബ് സമനില പിടിച്ചെടുത്തു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് യാനിക് കരാസ്കോയാണ് മറുപടി നൽകിയത്.
A Telles & Talisca special, winners celebrate in-sync 🕺🕺 pic.twitter.com/ehhvoumU7i
— AlNassr FC (@AlNassrFC_EN) February 25, 2024
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീലിയന്‍ സ്ട്രൈക്കർ ടാലിസ്ക അല്‍ നസറിനെ വീണ്ടും മുന്നിലെത്തിച്ചു. ഒറ്റാവിയോയുടെ പാസില്‍ നിന്നായിരുന്നു ടാലിസ്കയുടെ ഗോള്‍. ലീഡ് വഴങ്ങിയെങ്കിലും തളരാതെ പൊരുതിയ അല്‍ ശബാബ് വീണ്ടും ഒപ്പം പിടിച്ചു.
Let’s hear it!!!! pic.twitter.com/lGxbMVYzVr
— AlNassr FC (@AlNassrFC_EN) February 25, 2024
67ാം മിനിറ്റില്‍ കാര്‍ലോസാണ് ശബാബിന്റെ രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ 87ാം മിനിറ്റില്‍ ടാലിസ്ക നേടിയ ഗോളിലൂടെ അല്‍ നസര്‍ വിജയമുറപ്പിച്ചു.
We celebrate.. anywhere 🔥🏟️pic.twitter.com/V4hJI3WB29
— AlNassr FC (@AlNassrFC_EN) February 25, 2024