ഐസിസിയുടെ മികച്ച മികച്ച ട്വന്റി20 താരത്തിനുള്ള 2023ലെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ താരമാണ് സൂര്യകുമാര്‍ യാദവ്. തുടര്‍ച്ചയായ രണ്ട് തവണയാണ് ഈ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്.
ഐസിസിയുടെ മികച്ച മികച്ച ട്വന്റി20 താരത്തിനുള്ള 2023ലെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ താരമാണ് സൂര്യകുമാര്‍ യാദവ്. തുടര്‍ച്ചയായ രണ്ട് തവണയാണ് ഈ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. നിലവില്‍ ടി20 റാങ്കിങ്ങില്‍ ഒന്നാമൻ കൂടിയായ സൂര്യകുമാര്‍ യാദവ് ഐപിഎൽ കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവ് ജർമ്മനിയിൽ ചികിത്സയിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ താരം മടങ്ങിയെത്തുമോയെന്ന ആകാംക്ഷയിലാണ് മുംബൈ ഇന്ത്യൻസിന്റെ ആരാധകർ. ഇപ്പോൾ തന്റെ ആരോഗ്യ സ്ഥിതി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ താരം പുറംലോകത്തെ അറിയിച്ചിരിക്കുകയാണ് സൂര്യ.
“തന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച എല്ലാവർക്കും നന്ദി പറയുന്നു. താൻ പൂർവ്വസ്ഥിതിയിലെത്താൻ ഒരുപാട് പേർ ആഗ്രഹിച്ചു. എല്ലാവരോടുമായി താൻ പറയുന്നു. ഉടൻ തന്നെ താൻ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരികെയെത്തും,” സൂര്യകുമാർ യാദവ് ഇൻസ്റ്റഗ്രാം വീഡിയോയിൽ വ്യക്തമാക്കി.