സച്ചിൻ സാറിനെ കാണണം, ഇപ്പോഴും പന്ത് കണ്ടാൽ വലിച്ചടിക്കാൻ തോന്നും: സജന സജീവൻ
തെരുവിൽ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് താൻ വളർന്നതെന്നും ഇപ്പോഴും പന്ത് കണ്ടാൽ വലിച്ചടിക്കാൻ തോന്നുമെന്നും മുംബൈ ഇന്ത്യൻസിന്റെ മലയാളി ക്രിക്കറ്റർ സജന സജീവൻ. അമ്മ കൌൺസിലറാണ്. പപ്പ ഓട്ടോ ഡ്രൈവറാണ്,” സജന പറഞ്ഞു.
സച്ചിൻ സാറിനെ കാണണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് മുംബൈ ഇന്ത്യൻസിന്റെ മലയാളി വനിതാ ക്രിക്കറ്റർ സജന സജീവൻ. മുംബൈ ഇന്ത്യൻസാണ് സജനയുടെ വീഡിയോ പുറത്തിറക്കിയത്. “മുംബൈ ഇന്ത്യൻസിനായി സച്ചിൻ കളിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. സച്ചിൻ സാർ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്നതും ഡബിൾ സെഞ്ചുറി നേടുന്നതുമെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഉടനെ തന്നെ അദ്ദേഹത്തെ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” സജന പറഞ്ഞു.
“തെരുവിൽ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് താൻ വളർന്നതെന്നും ഇപ്പോഴും പന്ത് കണ്ടാൽ വലിച്ചടിക്കാൻ തോന്നും. അമ്മ കൌൺസിലറാണ്. പപ്പ ഓട്ടോ ഡ്രൈവറാണ്. കഠിനാദ്ധ്വാനത്തിന്റേയും പണത്തിന്റെയും കുടുംബ ബന്ധങ്ങളുടെയുമെല്ലാം വിലയറിഞ്ഞാണ് ഞാൻ വളർന്നത്,” സജന കൂട്ടിച്ചേർത്തു.
“ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കരുതെന്ന് ചിലർ എന്റെ മാതാപിതാക്കളെ ഉപദേശിച്ചിരുന്നു. അക്കാലത്ത് ഞാൻ എന്റെ മാതാപിതാക്കളോട് എപ്പോഴും പറയാറുണ്ട്, ഒരു ദിവസം നിങ്ങൾ എന്നെക്കുറിച്ചോർത്ത് അഭിമാനിക്കുമെന്ന്. മുംബൈ ഇന്ത്യൻസിന്റെ ഭാഗമായതിൽ ഞാൻ വളരെ അഭിമാനിക്കുന്നുണ്ട്. ഇവിടം വരെയെത്തിയത് ഞാൻ അർഹിക്കുന്ന നേട്ടമാണ്,” സജന പറഞ്ഞു.
“2012-13 സീസണിലാണ് ഞാൻ കേരളത്തിനായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. ഹൈദരാബാദിനെതിരായ മത്സരത്തിൽ അവസാന പന്തിൽ നാല് റൺസ് വേണമായിരുന്നു. മിഡ് വിക്കറ്റിന് മുകളിലൂടെ ഫോർ പായിച്ച് ഞാൻ ആ മത്സരം ജയിപ്പിച്ചു. അതായിരുന്നു എന്റെ ഓർമ്മയിലെ ആദ്യത്തെ ജയം,” സജന ഓർത്തെടുത്തു.
ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തിൽ നിന്ന് വളർന്നുവന്ന താരമാണ് സജന.