ടെസ്റ്റ് റാങ്കിങ്ങിൽ അമ്പരപ്പിക്കുന്ന മുന്നേറ്റവുമായി ഇന്ത്യൻ യുവതാരങ്ങൾ
രോഹിത് പതിമൂന്നാം സ്ഥാനത്തും വിരാട് കോഹ്ലി ഒമ്പതാം സ്ഥാനത്തുമാണുള്ളത്. ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന കോഹ്ലി രണ്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങി. ന്യൂസിലൻഡ് നായകനായ കെയ്ൻ വില്യംസണാണ് ഒന്നാമത്. ഓസീസ് ഓപ്പണറായ സ്റ്റീവ് സ്മിത്താണ് രണ്ടാമതുള്ളത്.
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വീണ്ടും മുന്നേറി ഇന്ത്യൻ ഓപ്പണർ യശസ്വി ജെയ്സ്വാൾ. മൂന്ന് സ്ഥാനങ്ങൾ കൂടി മെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ താരമുള്ളത്. രോഹിത് ശർമ്മയാണ് ജെയ്സ്വാളിന് വേണ്ടി വഴിമാറിക്കൊടുത്തത്. രോഹിത് പതിമൂന്നാം സ്ഥാനത്തും വിരാട് കോഹ്ലി ഒമ്പതാം സ്ഥാനത്തുമാണുള്ളത്. ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന കോഹ്ലി രണ്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങി.
ടെസ്റ്റിൽ അരങ്ങേറിയ ധ്രുവ് ജുറേലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടംനേടിയ ജുറേൽ 31 സ്ഥാനങ്ങൾ മുന്നേറിയാണ് 69ൽ എത്തിയത്. നാലാം ടെസ്റ്റിൽ സെഞ്ചുറിയുമായി തിളങ്ങിയ ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട് രണ്ട് സ്ഥാനങ്ങൾ മുകളിലേക്ക് കയറി മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡ് നായകനായ കെയ്ൻ വില്യംസണാണ് ഒന്നാമത്. ഓസീസ് ഓപ്പണറായ സ്റ്റീവ് സ്മിത്താണ് രണ്ടാമതുള്ളത്.
അതേസസമയം, ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയാണ് തലപ്പത്ത്. നാലാം ടെസ്റ്റിൽ കളിച്ചില്ലെങ്കിലും താരം സ്ഥാനം നിലനിർത്തി. ഇന്ത്യൻ സ്പിൻ മജീഷ്യൻ രവിചന്ദ്രൻ അശ്വിനാണ് രണ്ടാമത്. ഇന്ത്യൻ ഓൾറൌണ്ടർ രവീന്ദ്ര ജഡേജയാണ് മൂന്നാം സ്ഥാനത്ത്. കുൽദീപ് യാദവ് 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 33ാം സ്ഥാനത്തെത്തി. ടെസ്റ്റ് ടീം റാങ്കിങ്ങിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് 3, 4 സ്ഥാനങ്ങളിൽ.
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്