ഉത്തേജക മരുന്ന് ഉപയോഗം; ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് വിലക്ക്
2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് യുവൻ്റസിലേക്ക് മടങ്ങിയതിന് പിന്നാലെ പരിക്കുകളുടെ പിടിയിലായ താരത്തെ സംബന്ധിച്ച് വിലക്ക് വലിയ ആഘാതമാകും
ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് ഫുട്ബോൾ താരം പോൾ പോഗ്ബയ്ക്ക് വിലക്ക്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും നിലവിലെ യുവൻ്റസ് താരവുമായ പോഗ്ബ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച കായികരംഗത്ത് നിന്ന് 4 വർഷത്തേക്ക് വിലക്കിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ സീസണിലെ, യുവൻ്റസിൻ്റെ ആദ്യ മത്സരത്തിന് ശേഷം ഉഡിനീസിനെതിരായ മത്സരത്തിൽ ബഞ്ച് പ്ലെയറായി തുടരവേയായിരുന്നു പരിശേധന. ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെ, സെപ്റ്റംബറിൽ ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ (NADO ഇറ്റാലിയ) ട്രിബ്യൂണൽ താരത്തെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
🚨🇫🇷 BREAKING: Paul Pogba has been banned from football for four years due to doping. pic.twitter.com/1BsdRmijOq
— Fabrizio Romano (@FabrizioRomano) February 29, 2024
ഒക്ടോബറിൽ രണ്ടാമത്തെ സാമ്പിളിൽ നടത്തിയ കൌണ്ടർ അനാലിസിസിലും, 30 കാരനായ താരത്തെ പോസിറ്റീവായി സ്ഥിരീകരിക്കുകയായിരുന്നു. 4 വർഷത്തെ വിലക്ക് പൂർത്തിയാകുമ്പോഴേക്കും 34 വയസാകുന്ന താരത്തിന്റെ മടങ്ങിവരവ് പരിങ്ങലിലാവും. ട്രിബ്യൂണൽ നടപടിയിൽ പോഗ്ബ അപ്പീൽ പോകുമെന്നാണ് വിവരം.
2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് യുവൻ്റസിലേക്ക് മടങ്ങിയതിന് പിന്നാലെ പരിക്കുകളുടെ പിടിയിലായ താരത്തെ സംബന്ധിച്ച് വിലക്ക് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 2022 ലോകകപ്പ് ഫൈനലിലേക്കുള്ള ഫ്രാൻസിന്റെ പോരാട്ടത്തിൽ നിന്നും താരം വിട്ടുനിന്നിരുന്നു. യുണൈറ്റഡിൽ തൻ്റെ കരിയർ ആരംഭിച്ച് പിന്നീട് യുവൻ്റസിലേക്കും തിരികെ മാഞ്ചസ്റ്ററിലേക്കും പോയ പോഗ്ബ തൻ്റെ ശാരീരികക്ഷമതയ്ക്കും ഗോളടി മികവിനും പകരക്കാരനില്ലാത്ത താരമാണ്.
7 വർഷം ഇംഗ്ലീഷ് ക്ലബിനു വേണ്ടി കളിച്ച പോഗ്ബ 233 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 51 അസിസ്റ്റുകളും നേടി.
Read More Sports Stories Here
-
- ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ തിരിച്ചടി; വിലക്കും പിഴയും പ്രഖ്യാപിച്ച് സൗദി ഫുട്ബോൾ ഫെഡറേഷൻ
- ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്