ഹൈലൈറ്റ്:
- ദേശീയപാതയുടെ അലൈൻമെൻ്റ് മാറ്റേണ്ടതില്ല.
- ആരാധനാലയങ്ങൾ ഏറ്റെടുക്കേണ്ടി വന്നാൽ ദൈവം പൊറുത്തുക്കൊള്ളും.
- ഹർജി തള്ളി ഹൈക്കോടതി.
കെ സുരേന്ദ്രനും മകനും സാക്ഷികൾ; കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ചു
കൊല്ലം ഉമയനെല്ലൂരിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊല്ലം ഉദയനല്ലൂർ സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി, എം ശ്രീലത തുടങ്ങിയവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പ്രതികരണം. ഹർജി കോടതി തള്ളി. ജസ്റ്റിസ് ബി കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു’- എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികൾ ഉദ്ധരിച്ചായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. “ദൈവം സർവ്വവ്യാപിയാണ്. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങൾ ഏറ്റെടുക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളും. ഈ ഉത്തരവിട്ട ജഡ്ജിയോടും, പരാതി നൽകിയ ഹർജിക്കാരനോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ദൈവം ക്ഷമിക്കും” – എന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ വാക്സിനേഷൻ ദേശീയ ശരാശരിക്ക് പിന്നിലോ? കണക്കുകൾ പറയുന്നത് ഇങ്ങനെ
രാജ്യത്തിൻ്റെ വികസനത്തിന് ദേശീയ പാതയുടെ വികസനം ആവശ്യമാണ്. ആർക്കും ബുദ്ധിമുട്ട് ഉണ്ടാകാതെ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയില്ല. ഇത്തരം ബുദ്ധിമുട്ടുകൾ വികസനത്തിൻ്റെ ഭാഗമാണ്. അതിനാൽ നിസാര കാര്യങ്ങളുടെ പേരിൽ ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഷയങ്ങളിൽ ഇടപെടില്ല. കോടതിയുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായാൽ ദേശീയപാത വികസനം പൂർണമായി സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. പൊതു താൽപര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി ഉടമകൾ സഹകരിക്കണം. അവരുടെ വികാരം മനസിലാക്കാൻ കഴിയുന്നുണ്ടെന്നും കോടതി പറഞ്ഞു.
എ, ബി പ്രദേശങ്ങളിലെ സർക്കാർ ഓഫിസുകളിൽ 50 ശതമാനം ഉദ്യോഗസ്ഥർ എത്തിയാൽ മതി; നിർദേശങ്ങളുമായി സർക്കാർ
ദേശീയപാതയുടെ വികസനത്തിനായി സ്ഥലമേറ്റെടുക്കുമ്പോൾ ആരാധനാലയങ്ങളെ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാർ നിർദേശം നടപ്പാക്കുക എല്ലായ്പ്പോഴും സാധ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം ഉമയനെല്ലൂർ വില്ലേജിലൂടെ കടന്ന് പോകുന്ന ദേശീയപാത 66ൻ്റെ പുതുക്കിയ അലൈൻമെൻ്റിന് എതിരെയാണ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.
കുണ്ടറ പീഡന ആരോപണം ; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ആരോപണവിധേയൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala high court comments on alignment of the national highway developments
Malayalam News from malayalam.samayam.com, TIL Network