സംസ്ഥാനത്ത് ആകെ 4,99,000 വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. ചിലർ 10 ലക്ഷം ഡോസ് വാക്സിൻ ഇവിടെയുണ്ട് എന്ന് പറയുന്നതു കേട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പിണറായി വിജയൻ. PHOTO: TNN
ഹൈലൈറ്റ്:
- 42,05,92,081 പേർക്ക് വാക്സിൻ നൽകി
- നിലവിൽ ബാക്കിയുള്ളത് 4,99,000 വാക്സിൻ
- വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ 130 കോടി ജനങ്ങളിൽ 33,17,76,050 പേർക്ക് ഒന്നാം ഡോസും 8,88,16,031 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ 42,05,92,081 പേർക്കാണ് വാക്സിൻ നൽകിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തിൽ 25.52 ശതമാനം പേർക്ക് ഒന്നാം ഡോസും 6.83 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ 2021ലെ ജനസംഖ്യാടിസ്ഥാനത്തിൽ 35.51 ശതമാനം പേർക്ക് ഒന്നാം ഡോസും 14.94 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ആകെ 4,99,000 വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. ചിലർ 10 ലക്ഷം ഡോസ് വാക്സിൻ ഇവിടെയുണ്ട് എന്ന് പറയുന്നതു കേട്ടു. ശരാശരി രണ്ടുമുതൽ രണ്ടര ലക്ഷം ഡോസ് വാക്സിൻ ഒരു ദിവസം കൊടുക്കുന്നുണ്ട്. ആ നിലയ്ക്ക് നോക്കിയാൽ കൈവശമുള്ള വാക്സിൻ രണ്ടു ദിവസം കൊണ്ട് തീരുമെന്നും മുഖ്യമന്ത്രി പറയുന്നു. സംസ്ഥാനത്തെ ഈ നിലയിൽ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയതലത്തിൽ ഉണ്ടായതിനാലാണ് കണക്കുകൾ വിശദീകരിക്കുന്നതെന്ന് പറഞ്ഞാണ് അദ്ദേഹം വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്.
‘സംസ്ഥാനം കൊവിഡ് മൂന്നാം തരംഗത്തിന്റെ വക്കിൽ’: വിവരങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ ഏകദേശം 100 ശതമാനം പേരും (5,46,656) ഒന്നാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 82 ശതമാനം പേർ (4,45,815) രണ്ടാം ഡോസ് എടുത്തു. മുന്നണി പോരാളികളിൽ ഏകദേശം 100 ശതമാനം പേരും (5,59,826) ഒന്നാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 81 ശതമാനം പേർ (4,55,862) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്.
രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതാണ് ഇരുവിഭാഗങ്ങളിലും രണ്ടാം ഡോസ് 100 ശതമാനം പേർക്കും നൽകുന്നതിന് വിഘാതമായത്. 18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള വിഭാഗത്തിൽ 18 ശതമാനം പേർക്ക് (27,43,023) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവർക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാൽ 2,25,549 പേർക്കാണ് രണ്ടാം ഡോസ് എടുക്കാനായത്.
എ, ബി പ്രദേശങ്ങളിലെ സർക്കാർ ഓഫിസുകളിൽ 50 ശതമാനം ഉദ്യോഗസ്ഥർ എത്തിയാൽ മതി; നിർദേശങ്ങളുമായി സർക്കാർ
18 മുതൽ 45 വയസ് വരെ പ്രായമുള്ളവരിൽ ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ളവർക്കും അനുബന്ധ രോഗങ്ങളുള്ളവർക്കുമാണ് വാക്സിൻ നൽകിയത്. ജൂൺ 21 മുതൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് 18 മുതൽ 45 വയസ് പ്രായമുള്ളവരെ വാക്സിൻ ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
45 വയസിന് ശേഷമുള്ള 75 ശതമാനം പേർക്ക് (84,90,866) ഒന്നാം ഡോസും 35 ശതമാനം പേർക്ക് (39,60,366) രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cm pinarayi vijayan explain covid vaccination status of state
Malayalam News from malayalam.samayam.com, TIL Network