‘സഞ്ജുവും കൂട്ടരും നിരാശപ്പെടുത്തി’; രാജസ്ഥാനെ വിമർശിച്ച് മുൻ ഓസീസ് താരം
സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ പഞ്ചാബ് കിങ്സിനോട് 5 വിക്കറ്റിന്റെ പരാജയമാണ് വഴങ്ങിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി നാലാമതും തോൽവി വഴങ്ങിയ രാജസ്ഥാന് റോയല്‍സിനെയും ക്യാപ്റ്റന്‍ സഞ്ജു സാംസണെയും വിമര്‍ശിച്ച് മുൻ ഓസ്ട്രേലിയന്‍ സൂപ്പർ താരം ഷെയ്ന് വാട്സണ്. സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ പഞ്ചാബ് കിങ്സിനോട് 5 വിക്കറ്റിന്റെ പരാജയമാണ് വഴങ്ങിയത്.
“രാജസ്ഥാന് റോയല്‍സിന്റെ മുന്നേറ്റം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. യാതൊരു പോരായ്മയും ഇല്ലാതെയായിരുന്നു അവരുടെ കുതിപ്പ്. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അവരുടെ താളം നഷ്ടപ്പെട്ടു. ടീമില്‍ ആരും തന്നെ മത്സരത്തിന് തയ്യാറായിരുന്നില്ല എന്നാണ് തോന്നിയത്,” വാട്സണ് വിമർശിച്ചു.
What’s been your favourite Sanju Samson knock this season? 🔥 pic.twitter.com/T2W5Ob8EAM
— Rajasthan Royals (@rajasthanroyals) May 16, 2024
“ടീമംഗങ്ങളെ എല്ലാവരെയും പോരാട്ടത്തിന് സജ്ജരാക്കാന്‍ കഴിയുന്ന ക്യാപ്റ്റനാണ് സഞ്ജു സാംസണ്. എന്നാല്‍ ആവേശ് ഖാനും റിയാന്‍ പരാഗിനുമപ്പുറം മറ്റൊരു താരവും നന്നായി കളിച്ചില്ല. എല്ലാവരും നിരാശപ്പെടുത്തി,” വാട്സണ് വിമർശിച്ചു.
“Hum poori koshish karenge jeetne ki aur Top 2 mein rehne ki” 👊💗 pic.twitter.com/02h23RY5L0
— Rajasthan Royals (@rajasthanroyals) May 16, 2024
“ഇത് മോശം പ്രകടനം കാഴ്ചവയ്ക്കേണ്ട സമയമല്ല. പ്ലേ ഓഫിലേക്ക് കയറുന്നതിന് മുന്നേ കുറച്ച് നല്ല പ്രകടനം നടത്തി ആത്മവിശ്വാസം നേടിയെടുക്കേണ്ടതുണ്ട്. പക്ഷേ ടീം മറ്റൊരു ദിശയിലേക്കാണ് പോകുന്നത്. റോയല്‍സിനും അവരുടെ ആരാധകര്‍ക്കും ഇതല്ല വേണ്ടത്,” വാട്സണ് പറഞ്ഞു.
Read More
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ