എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് വീശിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നോവറിൽ 31/0 എന്ന സ്കോറിൽ ബാറ്റ് ചെയ്യവെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. ആർസിബിക്കായി ഓപ്പണർമാരായ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിസും ആക്രമണാത്മക തുടക്കമാണ് സമ്മാനിച്ചത്
Royal Challengers Bengaluru vs Chennai Super Kings IPL 2024 ലൈവ് സ്കോർ: പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ബെംഗളൂരുവിന് ഭീഷണിയായി മഴ. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ റുതുരാജ് ഗെയ്ക്വാദ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് വീശിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നോവറിൽ 31/0 എന്ന സ്കോറിൽ ബാറ്റ് ചെയ്യവെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. ആർസിബിക്കായി ഓപ്പണർമാരായ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിസും ആക്രമണാത്മക തുടക്കമാണ് സമ്മാനിച്ചത്.
— IndianPremierLeague (@IPL) May 18, 2024
9 പന്തിൽ നിന്ന് രണ്ട് സിക്സും ഒരു ഫോറും സഹിതം 19 റൺസെടുത്ത കോഹ്ലിയാണ് കൂടുതൽ ആക്രമണകാരിയായത്. ഡുപ്ലെസിസ് (12) ക്രീസിലുണ്ട്. കനത്ത മഴ മാറിയെങ്കിലും മത്സരം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്ന കാര്യം അമ്പയർമാർ പരിശോധിച്ച് വരികയാണ്. ഗ്രൌണ്ടിലെ കവർ ഇതിനോടകം നീക്കിയിട്ടുണ്ട്. രാത്രി 8.25ഓടെ മത്സരം പുനരാരംഭിച്ചു.
Read More
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ