കോഹ്ലിപ്പടയുടെ ആറാട്ട്; ധോണിയുടെ ചെന്നൈയെ വീഴ്ത്തി ആർസിബി പ്ലേ ഓഫിൽ
RCB vs CSK Live Score, IPL 2024: അവസാന ഓവർ വരെ ആവേശം നിറഞ്ഞ ഐപിഎൽ പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് യോഗ്യത നേടി
അവസാന ഓവർ വരെ ആവേശം നിറഞ്ഞ ഐപിഎൽ പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് യോഗ്യത നേടി.
— IndianPremierLeague (@IPL) May 18, 2024
പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി നിൽക്കെ തുടർച്ചയായ ആറ് മത്സരങ്ങളിൽ ജയം നേടിയാണ് അവിശ്വസനീയമായ തിരിച്ചുവരവ് ഡുപ്ലെസിയും സംഘവും നടത്തിയത്.
— IndianPremierLeague (@IPL) May 18, 2024
അവസാന ഓവറിലെ രണ്ടാം പന്തിൽ തകർപ്പൻ ഫോമിലായിരുന്ന ധോണിയെ (13 പന്തിൽ 25) പുറത്താക്കിയ യഷ് ദയാലാണ് ആർസിബിയുടെ ജയത്തിന് അടിത്തറയിട്ടത്. ആർസിബി ബോളർമാരെല്ലാം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.
— IndianPremierLeague (@IPL) May 18, 2024
യഷ് ദയാൽ രണ്ട് വിക്കറ്റുമായി തിളങ്ങി. രചിൻ രവീന്ദ്ര (37 പന്തിൽ 61), രവീന്ദ്ര ജഡേജ (22 പന്തിൽ 42), അജിൻക്യ രഹാനെ (33) എന്നിവരാണ് ചെന്നൈ ബാറ്റിങ്ങ് നിരയിൽ തിളങ്ങിയത്.
— IndianPremierLeague (@IPL) May 18, 2024
അവസാന ഓവറിൽ 6 പന്തിൽ 17 റൺസാണ് ചെന്നൈയ്ക്ക് യോഗ്യതയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ ജഡേജയ്ക്കും ഷർദ്ദുൽ താക്കൂറിനും ലക്ഷ്യം കാണാനായില്ല.
Read More
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ