IPL 2024, play offs: ഇന്ന് രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. ഐപിഎല്ലിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ചൊവ്വാഴ്ചയാണ് പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കമാകുക. ഞായാറാഴ്ചയ്ക്ക് ശേഷം നാലു മത്സരങ്ങൾ മാത്രമാണ് 17ാമത് ഐപിഎൽ സീസണിൽ ശേഷിക്കുന്നത്
IPL 2024 play offs: ഐപിഎല്ലിൽ ഇന്നത്തോടെ ലീഗ് മത്സരങ്ങൾക്ക് പരിസമാപ്തിയാകും. ഇന്ന് രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. ഇതിന് ശേഷം ഐപിഎല്ലിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ചൊവ്വാഴ്ചയാണ് പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കമാകുക. ഞായാറാഴ്ചയ്ക്ക് ശേഷം നാലു മത്സരങ്ങൾ മാത്രമാണ് 17ാമത് ഐപിഎൽ സീസണിൽ ശേഷിക്കുന്നത്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, അവസാന സ്ഥാനക്കാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഉണ്ട്. ശേഷിക്കുന്ന രണ്ട് മൂന്ന് സ്ഥാനക്കാരെ ഇന്നത്തെ മത്സരത്തോടെ അറിയാനാകും. ഇതോടെയാണ് അടുത്ത പ്ലേ ഓഫ് ഷെഡ്യൂൾ നിശ്ചയിക്കാനാകുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫിൽ രണ്ട് മത്സരം കളിക്കാൻ അർഹതയുണ്ട് എന്നതിനാൽ ഇന്നും വാശിയേറിയ പോരാട്ടമാണ് നടക്കുക.
ഞായാറാഴ്ച ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിനെ നേരിടും. പാറ്റ് കമ്മിൻസ് നയിക്കുന്ന ഓറഞ്ച് ആർമി ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. മികച്ച മാർജിനിലുള്ള ജയത്തോടെ രാജസ്ഥാനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനാകും ഹൈദരാബാദ് ശ്രമിക്കുക. മികച്ച ഫോമിലുള്ള ബാറ്റർമാരും ബോളർമാരും അടങ്ങുന്ന ഹൈദരാബാദ് പ്ലേ ഓഫിൽ എല്ലാ ടീമുകൾക്കും വെല്ലുവിളി തീർക്കുമെന്നുറപ്പാണ്.
ഞായാറാഴ്ച രാത്രി 7.30ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിലെ ഒന്നാമന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. അവസാനത്തെ നാലും കളിയും തോറ്റെങ്കിലും പ്ലേ ഓഫ് ഉറപ്പിച്ചതിന്റെ ആശ്വാസത്തിലാണ് സഞ്ജുവും കൂട്ടരും. ഇന്ന് കൊൽക്കത്തയെ വീഴ്ത്തി രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിക്കാൻ മികച്ച മാർജിനുള്ള ജയം രാജസ്ഥാന് ആവശ്യമാണ്.
പ്ലേ ഓഫ് മത്സര ഷെഡ്യൂൾ
ക്വാളിഫയർ 1: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് vs TBD (മെയ് 21), നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്
എലിമിനേറ്റർ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു vs TBD (മെയ് 22), നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്
ക്വാളിഫയർ 2: TBD vs TBD (മെയ് 24), എംഎ ചിദംബരം സ്റ്റേഡിയം, ബെംഗളൂരു
ഫൈനൽ (മെയ് 26), എംഎ ചിദംബരം സ്റ്റേഡിയം, ബെംഗളൂരു
Read More
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ