ആദ്യം ആവേശത്താൽ തുള്ളിച്ചാടി, പിന്നീട് കണ്ണീരണിഞ്ഞു; കോഹ്ലിയുടെ സെലിബ്രേഷൻ വൈറൽ
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ അട്ടിമറി ജയത്തിന് പിന്നാലെ വികാരാധീനനായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇതിഹാസ താരം വിരാട് കോഹ്ലി. ആദ്യം ആവേശത്താൽ തുള്ളിച്ചാടിയ വിരാട് ഭാര്യ അനുഷ്ക ശർമ്മയെ നോക്കിയ ശേഷമാണ് കണ്ണീരണിഞ്ഞത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ അട്ടിമറി ജയത്തിന് പിന്നാലെ വികാരാധീനനായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇതിഹാസ താരം വിരാട് കോഹ്ലി. ആദ്യം ആവേശത്താൽ തുള്ളിച്ചാടിയ വിരാട് ഭാര്യ അനുഷ്ക ശർമ്മയെ നോക്കിയ ശേഷമാണ് കണ്ണീരണിഞ്ഞത്.
ആദ്യ എട്ട് മത്സരങ്ങളില്‍ ഒരു ജയവും ഏഴ് തോൽവിയുമടക്കം അവസാന സ്ഥാനക്കാരായിരുന്നു കോഹ്ലിപ്പട. എന്നാൽ അത്ഭുതകരമായ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്.
ആര്‍സിബിക്ക് പ്ലേ ഓഫിലെത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ് എന്ന് വിലയിരുത്തിയാണ് അന്ന് ക്രിക്കറ്റ് നിരൂപകർ പോലും ആർസിബിയെ തള്ളിപ്പറഞ്ഞത്. പിന്നീടുള്ള ആറ് മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ആര്‍സിബി പ്ലേ ഓഫിലെത്തുന്നത്.
As a CSK fan, I am so happy for Virat Kohli. He deserves this. ❤️ pic.twitter.com/oIyIUtOYPQ
— Prayag (@theprayagtiwari) May 18, 2024
ടീം വിജയിച്ച് പ്ലേ ഓഫ് ഉറപ്പാക്കിയ ശേഷം ആദ്യം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ വാരിപ്പുണർന്നാണ് കോഹ്ലിക്ക് തന്റെ ആഹ്ളാദം പങ്കുവച്ചത്. പിന്നാലെ സഹതാരങ്ങളെയെല്ലാം അഭിനന്ദിച്ചു. പിന്നീടാണ് ഗ്യാലറിയിൽ ഉണ്ടായിരുന്ന ഭാര്യ അനുഷ്ക ശര്‍മ്മയ്ക്ക് നേരെ കൈകളുയര്‍ത്തി കാണിച്ചത്. ഈ സമയം കണ്ണീർ മറയ്ക്കാൻ ഇരു കൈകൾ കൊണ്ടും മുഖം മറച്ചുപിടിക്കാനാണ് കോഹ്ലി ശ്രമിച്ചത്. എങ്കിലും താരത്തിന്റെ കണ്ണുകൾ കലങ്ങിയതായി കാണാമായിരുന്നു.
— IndianPremierLeague (@IPL) May 18, 2024
പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി നിൽക്കെ തുടർച്ചയായ ആറ് മത്സരങ്ങളിൽ ജയം നേടിയാണ് അവിശ്വസനീയമായ തിരിച്ചുവരവ് ഡുപ്ലെസിയും സംഘവും നടത്തിയത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ ഐപിഎൽ പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് തകർത്താണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് യോഗ്യത നേടിയത്.
അവസാന ഓവറിലെ രണ്ടാം പന്തിൽ തകർപ്പൻ ഫോമിലായിരുന്ന ധോണിയെ (13 പന്തിൽ 25) പുറത്താക്കിയ യഷ് ദയാലാണ് ആർസിബിയുടെ ജയം ഉറപ്പിച്ചത്. 6 പന്തിൽ 17 റൺസാണ് ചെന്നൈയ്ക്ക് പ്ലേ ഓഫിനായി വേണ്ടിയിരുന്നത്.
Read More
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ