രോഹിത് അസ്വസ്ഥനാണ്; ഐപിഎല്‍ സംപ്രേക്ഷരെ വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ
കൂടുതൽ കാഴ്ചക്കാരെ നേടുകയെന്ന ലക്ഷ്യത്തോടെ കളിക്കാരുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ഇവർ വീഡിയോകൾ ഷൂട്ട് ചെയ്തു സംപ്രേഷണം ചെയ്യുന്നുവെന്നാണ് ഇന്ത്യൻ നായകനായ രോഹിത് വിമർശിച്ചത്
ഐപിഎല്‍ സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രോഹിത് ശര്‍മ്മ. കൂടുതൽ കാഴ്ചക്കാരെ നേടുകയെന്ന ലക്ഷ്യത്തോടെ കളിക്കാരുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ഇവർ വീഡിയോകൾ ഷൂട്ട് ചെയ്തു സംപ്രേഷണം ചെയ്യുന്നുവെന്നാണ് ഇന്ത്യൻ നായകനായ രോഹിത് വിമർശിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ഈഡൻ ഗാർഡൻസിൽ തൻ്റെ മുംബൈ സഹതാരം അഭിഷേക് നായരുമായി സംസാരിക്കുന്നതിൻ്റെ സമീപകാല വീഡിയോ ഒരു ഫ്രാഞ്ചൈസിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവച്ചിരുന്നു. രോഹിത് ശർമ്മ പരസ്യമാക്കാൻ ആഗ്രഹിക്കാത്ത വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്ന് മനസിലാക്കിയ ശേഷം മുംബൈ ഇന്ത്യൻസ് തന്നെ ഈ വീഡിയോ പിൻവലിച്ചിരുന്നു.
എന്നാൽ അപ്പോഴേക്കും ഈ വീഡിയോ പല സോഷ്യൽ മീഡിയ ഹാൻഡിലുകളും പങ്കുവയ്ക്കുകയും മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷം, മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്ന രോഹിത് ശർമ്മയുടെ രണ്ടാമത്തെ വീഡിയോയും പുറത്തുവന്നു.
— Rohit Sharma (@ImRo45) May 19, 2024
തൻ്റെ ഓഡിയോ റെക്കോർഡ് ചെയ്യരുതെന്ന് രോഹിത് ശർമ്മ ക്യാമറാമാനോട് പറയുന്നത് കേൾക്കാം. “ഓഡിയോ പുറത്തുവിടരുത്, ഒരു ഓഡിയോ റെക്കോർഡിംഗ് എന്നെ നശിപ്പിച്ചു),” അദ്ദേഹം ക്യാമറാ പേഴ്സനോട് കൂപ്പുകൈകളോടെ അപേക്ഷിച്ചു.
എന്നാൽ ഈ വീഡിയോ ഏതോ ഒരു ഭാഗത്ത് മാത്രം ശബ്ദം ഒഴിവാക്കി സംപ്രേഷണം ചെയ്തെന്നാണ് രോഹിത്തിന്റെ ആരോപണം. ഇത് താരത്തെ കൂടുതൽ പ്രകോപിപ്പിച്ചു. സംപ്രേക്ഷകര്‍ താരങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവന്നാണ് മുംബൈ മുന്‍ നായകന്റെ ആരോപണം. സഹതാരങ്ങളുമായി സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായും രോഹിത് ചൂണ്ടിക്കാട്ടി.
❤️🔥❤️🔥 pic.twitter.com/nMVNg9P44s
— Rohit Sharma (@ImRo45) April 23, 2024
“ക്രിക്കറ്റ് കളിക്കാരുടെ ജീവിതം വളരെ നുഴഞ്ഞുകയറുന്നതായി മാറിയിരിക്കുന്നു, ഞങ്ങളുടെ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും സ്വകാര്യതയിൽ ഞങ്ങൾ നടത്തുന്ന ഓരോ ചുവടുകളും സംഭാഷണങ്ങളും ക്യാമറകൾ ഇപ്പോൾ റെക്കോർഡുചെയ്യുന്നു,” ഞായറാഴ്ച ഒരു ട്വീറ്റിൽ രോഹിത് ശർമ്മ പറഞ്ഞു.
Read More
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ