നാലാം തവണയും പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റർ സിറ്റി
നിർണായകമായ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്റെ വിജയം. മത്സരത്തിൽ ഫിൽ ഫോഡൻ ഇരട്ട ഗോൾ നേടി
പതിവ് തെറ്റിക്കാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായ നാലാം തവണയാണ് സിറ്റിയുടെ കിരീട നേട്ടം. നിർണായകമായ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്റെ വിജയം. മത്സരത്തിൽ ഫിൽ ഫോഡൻ ഇരട്ട ഗോൾ നേടി. റോഡ്രിഗോയാണ് സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ വലയിലെത്തിച്ചത്.
🏆 MAN CITY ARE CHAMPIONS! 🏆 pic.twitter.com/I84b66E2AG
— Premier League (@premierleague) May 19, 2024
മത്സരത്തിന്റെ ഭൂരിഭാഗം സമയവും മാഞ്ചസ്റ്റർ സിറ്റി പന്തിനെ നിയന്ത്രിച്ചു. രണ്ടാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി ആദ്യ ഗോൾ നേടി. 18ാം മിനിറ്റിൽ ഫോഡൻ തന്റെ ഗോൾ നേട്ടം രണ്ടാക്കി. എന്നാൽ ആദ്യ പകുതി പിരിയും മുമ്പെ സിറ്റിക്ക് ആദ്യ തിരിച്ചടി ലഭിച്ചു. 42ാം മിനിറ്റിൽ മുഹമ്മദ് കദുസ് വെസ്റ്റ് ഹാമിനായി ആദ്യ ഗോൾ വലയിലാക്കി.
Your 2023/24 Premier League champions, @ManCity 🏆 pic.twitter.com/dWyzJaZmzT
— Premier League (@premierleague) May 19, 2024
രണ്ടാം പകുതിയിൽ 59ാം മിനിറ്റിലാണ് റോഡ്രിഗോയുടെ ഗോൾ പിറന്നത്. പിന്നെ തിരിച്ചടിക്കാൻ വെസ്റ്റ് ഹാമിന് കഴിഞ്ഞില്ല. 38 മത്സരങ്ങളിൽ നിന്ന് 91 പോയിൻ്റുകൾ നേടിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. എവർട്ടണെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച ആഴ്സണൽ 89 പോയിന്റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ