തോൽവികൾക്ക് പിന്നാലെ മഴയും സഞ്ജുവിനെ ചതിച്ചു; രാജസ്ഥാന് മൂന്നാം സ്ഥാനം മാത്രം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരം മഴ മൂലം ഒരു പന്തു പോലുമെറിയാൻ കഴിയാതെ ഉപേക്ഷിച്ചു. രാജസ്ഥാനും ഹൈദരാബാദിനും 17 പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ മുന്നിലുള്ള ഹൈദരാബാദ് ക്വാളിഫയറിന് യോഗ്യത നേടി
ഐപിഎല്ലിലെ നാല് തുടരൻ തോൽവികളുടെ നിർഭാഗ്യം രാജസ്ഥാൻ റോയൽസിന് തിരിച്ചടിയാകുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരം മഴ മൂലം ഒരു പന്തു പോലുമെറിയാൻ കഴിയാതെ ഉപേക്ഷിച്ചു. രാജസ്ഥാനും ഹൈദരാബാദിനും 17 പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ മുന്നിലുള്ള ഹൈദരാബാദ് ക്വാളിഫയറിന് യോഗ്യത നേടി.
പ്ലേ ഓഫിൽ രണ്ട് മത്സരങ്ങൾ കളിക്കാൻ ഹൈദരാബാദിന് അവസരം ലഭിക്കും. ഇതോടെ എലിമിനേറ്ററിൽ മരണക്കളിയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രാജസ്ഥാന്റ എതിരാളികൾ. മെയ് 22നാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചാണ് എലിമിനേറ്റർ മത്സരം നടക്കുക.
RCB VS RR IN THE ELIMINATOR ON WEDNESDAY…!!! 🏆 pic.twitter.com/VCpE6oWFaG
— Mufaddal Vohra (@mufaddal_vohra) May 19, 2024
ഈ മത്സരം നോക്കൌട്ട് മത്സരങ്ങൾക്ക് തുല്ല്യമാണ്. കഴിഞ്ഞ ആറ് മത്സരങ്ങളും ജയിച്ചു വരുന്ന ആർസിബിയെ തോൽപ്പിക്കുകയെന്നത് സഞ്ജുവിനും കൂട്ടർക്കും വെല്ലുവിളിയാകും. ഈ സീസണിൽ വിരാട് കോഹ്ലി നേടിയ എക സെഞ്ചുറിയും രാജസ്ഥാനെതിരെയാണ്. ആ മത്സരത്തിൽ 113 റൺസാണ് വിരാട് അടിച്ചെടുത്തത്.
From Sanju Samson to Kerala, with love. 💗 pic.twitter.com/4q4zkGkR3A
— Rajasthan Royals (@rajasthanroyals) May 19, 2024
Read More
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ