ഐപിഎല്ലിൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ ആധികാരിക ജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ കടന്നു. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത മറികടന്നത്.
അഹമ്മദാബാദ്: ഐപിഎല്ലിൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ ആധികാരിക ജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ കടന്നു. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത മറികടന്നത്.
— IndianPremierLeague (@IPL) May 21, 2024
ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസും (23) സുനിൽ നരേയ്നും (21) മികച്ച തുടക്കമാണ് കെകെആറിന് സമ്മാനിച്ചത്. പിന്നീട് ക്രീസിലെത്തിയ വെങ്കിടേഷ് അയ്യരും (28 പന്തിൽ 51) ശ്രേയസ് അയ്യരും (24 പന്തിൽ 58) അനായാസ ജയമാണ് ടീമിന് സമ്മാനിച്ചത്.
— IndianPremierLeague (@IPL) May 21, 2024
ഇരുവരും അർധസെഞ്ചുറി നേടി ടീമിന് ഫൈനലിന് മുമ്പ് മാനസികമായ മുൻതൂക്കവും നൽകി. സൺറൈസേഴ്സിനായി പാറ്റ് കമ്മിൻസും നടരാജനും ഓരോ വിക്കറ്റെടുത്തു.
— IndianPremierLeague (@IPL) May 21, 2024
നിർണായകമായ ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റിങ്ങ് നിരയുടെ നട്ടെല്ലൊടിച്ചത് ഓസീസിന്റെ തീപാറും പേസർ മിച്ചെൽ സ്റ്റാർക്കായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ നാട്ടുകാരനായ ട്രാവിസ് ഹെഡ്ഡിന്റെ (0) കുറ്റി തെറിപ്പിച്ചാണ് സ്റ്റാർക്ക് വരവറിയിച്ചത്.
അഞ്ചാം ഓവറിലെ അഞ്ചാമത്തെ പന്തിൽ നിതീഷ് റെഡ്ഡിയെ (9) ഗുർബാസിന്റെ കൈകളിലെത്തിച്ച് ടീമിന് വീണ്ടും നിർണായക ബ്രേക്ക് ത്രൂ സമ്മാനിക്കാൻ സ്റ്റാർക്കിനായി. തൊട്ടടുത്ത പന്തിൽ ഷഹബാസ് അഹമ്മദിനെ (0) ക്ലീൻ ബൌൾ ചെയ്തു സ്റ്റാർക്ക് കൊൽക്കത്തയ്ക്ക് അവിശ്വസനീയമായ തുടക്കമാണ് സമ്മാനിച്ചത്. ഈ സീസണിൽ മിച്ചെൽ സ്റ്റാർക്ക് പവർ പ്ലേ ഓവറിൽ നേടുന്ന പത്താമത്തെ വിക്കറ്റായിരുന്നു ഇത്. നാലോവറിൽ 34 റൺസ് വഴങ്ങിയാണ് സ്റ്റാർക്ക് 3 വിക്കറ്റെടുത്തത്.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ