സഞ്ജുവിനും കൂട്ടർക്കും ഇന്ന് ജീവന്മരണ പോരാട്ടം; മലയാളി താരം തിളങ്ങുമോ?
സെമി ഫൈനലിനോട് സമാനമായ ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഫൈനലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വൈകിട്ട് 7.30ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഐപിഎല്‍ 2024 സീസണിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിൽ സഞ്ജുവിനും കൂട്ടർക്കും ഇന്ന് ജീവന്മരണ പോരാട്ടം. പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്സ് ഹൈദരാബാദും മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സും തമ്മിലാണ് രണ്ടാം ക്വാളിഫയർ പോരാട്ടം. സെമി ഫൈനലിനോട് സമാനമായ ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഫൈനലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വൈകിട്ട് 7.30ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടാണ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലെത്തുന്നത്. സീസണില്‍ വൻ സ്കോറുകൾ ഉയർത്തി ഞെട്ടിച്ച ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. എന്നാല്‍ കൂറ്റനടിക്കാരുടെ ഹൈദരാബാദിനെ ചെറിയ സ്കോറിലൊതുക്കി കൊല്‍ക്കത്ത ഫൈനലിലേക്ക് കടക്കുകയായിരുന്നു. പരാജയത്തിന്റെ ക്ഷീണം തീര്‍ത്ത് കലാശപ്പോരിനെത്താന് കമ്മിന്‍സിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
അതേസമയം എലിമിനേറ്റര്‍ പോരാട്ടത്തില്‍ കരുത്തരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നാല് വിക്കറ്റിന്റെ നിർണായക വിജയം നേടിയാണ് രാജസ്ഥാന് എത്തുന്നത്. നാല് തുടരൻ തോൽവികളിൽ വലഞ്ഞ റോയല്‍സ് ഫോം വീണ്ടെടുത്ത ബെംഗളൂരുവിനെ തകര്‍ത്ത് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. എന്നാലും സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദിനെ വീഴ്ത്തുകയെന്നത് വെല്ലുവിളി നിറഞ്ഞ ടാസ്ക്കാണ്.
രവിചന്ദ്രൻ അശ്വിൻ്റെ ഹോം ഗ്രൌണ്ടിൽ രാജസ്ഥാന് നിറയെ ആരാധകരുള്ളത് സഞ്ജുവിനും കൂട്ടർക്കും അനുഗ്രഹമാകും. ചെന്നൈയെ തോൽപ്പിച്ച് പ്ലേ ഓഫിലെത്തിയ രാജസ്ഥാനെ കഴിഞ്ഞ മത്സരത്തിൽ ചെന്നൈ ആരാധകർ പിന്തുണയ്ക്കുന്ന കാഴ്ചയാണ് അഹമ്മദാബാദിലെ ഗ്രൌണ്ടിൽ കണ്ടത്. സമ്മർദ്ദമേറിയ മത്സരത്തിൽ കാണികളുടെ പിന്തുണ നിർണായകമാണ്.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ