ഐപിഎൽ കലാശപ്പോര് ഇന്ന്; കൊൽക്കത്തയോട് പകവീട്ടാനൊരുങ്ങി സൺറൈസേഴ്സ്
ഐപിഎല്ലിന്റെ കലാശപ്പോരിന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഒരുങ്ങുമ്പോൾ, കിരീടത്തിന് വേണ്ടി സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങും
രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഐപിഎൽ മാമാങ്കക്കാലത്തിന് ഞായറാഴ്ച പരിസമാപ്തിയാകുന്നു. ഐപിഎല്ലിന്റെ കലാശപ്പോരിന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഒരുങ്ങുമ്പോൾ, കിരീടത്തിന് വേണ്ടി സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങും.
മൂന്നാം കിരീടം ലക്ഷ്യമിട്ട് ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത ഇറങ്ങുമ്പോള്‍ രണ്ടാം കിരീടം കൊതിച്ചാണ് പാറ്റ് കമ്മിന്‍സും സംഘവും ഇറങ്ങുന്നത്. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് തീപാറും പോരാട്ടം. പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ മുഖാമുഖം എത്തുമ്പോള്‍ ഫലം പ്രവചനാതീതമാണ്. എങ്കിലും ലീഗ് ഘട്ടത്തിലും ഒന്നാം ക്വാളിഫയറിൽ ഇരുടീമുകള് നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കെതിരെ കമ്മിന്‍സിന് ജയിക്കാനായിരുന്നില്ല.
സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. തുടക്കം മുതല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുന്നത് വരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ആധികാരികത പുലര്‍ത്തിയ ടീം. ലീഗ് മത്സരങ്ങളില്‍ ഒന്നിനു മുകളില്‍ നെറ്റ് റണ്‍റേറ്റുള്ള ഒരേയൊരു ടീമാണ് അവർ.
മറുവശത്ത് കയറ്റിറക്കങ്ങളിലൂടെ ഫൈനലിലെത്തിയ ടീമാണ് ഹൈദരാബാദ്. എങ്കിലും വെടിക്കെട്ട് വീരന്മാരുള്ള ഹൈദരാബാദിനെ ഏതു നിമിഷവും വെല്ലിവിളി ഉയർത്താൻ പോന്നവരാണ്. പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി തന്നെയാണ് അവരെ അപകടകാരികളാക്കുന്നത്. ഏകദിന ലോകകപ്പില്‍ അപരാജിതരായി ഫൈനലിലെത്തിയ രോഹിത് ശര്‍മ്മയെയും സംഘത്തേയും വീഴ്ത്തിയ ഓസീസ് ക്യാപ്റ്റനെ ഫൈനലില്‍ കൊല്‍ക്കത്ത ഭയക്കേണ്ടതുണ്ട്.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ