മഴ പെയ്തില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലായിരിക്കും മത്സരം നടക്കുക. അതിനാല്‍ തന്നെ ടോസ് വളരെ നിര്‍ണായകമായിരിക്കും. ഇന്നലെ വൈകിട്ട് ശക്തമായ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്
ഇന്നത്തെ ഐപിഎല്‍ ഫൈനലിന് മുന്നോടിയായി ചെന്നൈ ചെപ്പോക്കിലെ സ്റ്റേഡിയത്തിൽ മഴയ്ക്ക് സാധ്യതയെന്ന് സൂചന. സ്റ്റേഡിയത്തിൽ ചുറ്റും അന്തരീക്ഷം മേഘാവൃതം ആയിരിക്കുമെന്നാണ് അക്യുവെതർ പ്രവചനം. മഴ പെയ്തില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലായിരിക്കും മത്സരം നടക്കുക. അതിനാല്‍ തന്നെ ടോസ് വളരെ നിര്‍ണായകമായിരിക്കും. ഇന്നലെ വൈകിട്ട് ശക്തമായ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്.
മഴമൂലം കൊല്‍ക്കത്തയുടെ പരിശീലന സെഷന് മുടങ്ങിയിരുന്നു. ഫൈനല്‍ നടക്കുന്ന സമയത്ത് മഴ പെയ്യാനുള്ള സാധ്യത കുറവാണെങ്കിലും രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷം ആശങ്ക കുറയ്ക്കുന്നില്ല. ചെന്നൈയിൽ ഇന്നത്തെ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും, താഴ്ന്ന താപനില 31 ഡിഗ്രി സെൽഷ്യസുമാണ്.
മത്സരത്തിനിടെ മഴ പെയ്താൽ കപ്പ് ആര് നേടും?
മത്സരത്തിനിടെ മഴ പെയ്യുകയാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കാനായി രണ്ട് മണിക്കൂര്‍ അധികസമയം അനുവദിക്കപ്പെടും. എന്നിട്ടും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിൽ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവയ്ക്കും. തിങ്കളാഴ്ചയാണ് റിസര്‍വ് ദിനമായി അനുവദിച്ചിരിക്കുന്നത്. മത്സരം എവിടെ വച്ചാണോ നിര്‍ത്തിയത് അവിടെ നിന്നാകും റിസര്‍വ് ദിനത്തില്‍ ആരംഭിക്കുക.
റിസര്‍വ് ദിനത്തിലും മഴ തടസ്സം സൃഷ്ടിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാമനെ വിജയികളായി പ്രഖ്യാപിക്കും. അങ്ങനെയെങ്കില്‍ കമ്മിന്‍സിനും സംഘത്തിനും നിരാശയാവും ഫലം. ഗ്രൂപ്പ് ഘട്ടത്തിലെ 14 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിജയവും 20 പോയിന്റുമായി കൊല്‍ക്കത്തയാണ് ഒന്നാമത്. എട്ട് വിജയവും 17 പോയിന്റുമുള്ള ഹൈദരാബാദ് രണ്ടാമതാണ്.
കഴിഞ്ഞ ക്വാളിഫയർ 2 മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ചുവന്ന മണ്ണു ഉപയോഗിച്ചുള്ള പിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഇത് പരമ്പരാഗതമായി കൂടുതൽ ബൗൺസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടോസിൽ ഇരു ക്യാപ്റ്റൻമാർക്കും ഉണ്ടാവുന്ന ആശയക്കുഴപ്പം എന്തു ചെയ്യണമെന്ന് തീരുമാനിക്കുക എന്നതാണ്. മഞ്ഞ് ഇല്ലെങ്കിൽ പിച്ച് കൂടുതൽ സാവധാനത്തിലാകുകയും ചേസിങ് ദുഷക്കരമാകുകയും ചെയ്യും. മഞ്ഞ് ഉണ്ടെങ്കിൽ രണ്ടാമത് ബോൾ ചെയ്യുന്ന ടീമിന് ഫീൽഡിങ് ദുഷ്ക്കരമാകും.
ഐപിഎല്‍ ഫൈനൽ മത്സരം എങ്ങനെ ലൈവായി കാണാം?
SRH vs KKR ഐപിഎല്‍ ഫൈനൽ മത്സരം മൊബൈലിൽ ജിയോ സിനിമ ആപ്പിൽ ലൈവായി കാണാം. ടിവിയിൽ സ്റ്റാർ സ്പോർട്സിൽ മത്സരം ലൈവായി സംപ്രേക്ഷണം ചെയ്യും.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ