ഗംഭീറിന്റെ നെറ്റിയിൽ മുത്തം വച്ച് ഷാരൂഖ്; ഒപ്പമൊരു കിടിലൻ ഓഫറും
ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ടീമിനെയാണ് കാണാനായത്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണ് കൊല്‍ക്കത്തയ്ക്ക് ഐപിഎൽ കിരീടം സമ്മാനിച്ചതെന്ന് പ്രത്യേകം പറയാതെ വയ്യ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ അവിശ്വസനീയമായ തിരിച്ചുവരവാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നടത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ടീമിനെയാണ് കാണാനായത്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണ് കൊല്‍ക്കത്തയ്ക്ക് ഐപിഎൽ കിരീടം സമ്മാനിച്ചതെന്ന് പ്രത്യേകം പറയാതെ വയ്യ.
ഏറ്റവുമൊടുവിൽ മുന്‍ ഇന്ത്യന്‍ താരത്തെ തേടി വമ്പന്‍ ഓഫർ എത്തിയെന്നാണ് വാർത്തകൾ. കൊല്‍ക്കത്തയില്‍ തുടരാന്‍ ഗംഭീറിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാന് ബ്ലാങ്ക് ചെക്ക് ഓഫര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
Shah Rukh Khan kissed Gautam Gambhir’s forehead. ❤️ pic.twitter.com/nQBB5yfgKJ
— Mufaddal Vohra (@mufaddal_vohra) May 26, 2024
പ്രതിഫലം എത്ര വേണമെന്ന് ഗംഭീറിന് തീരുമാനിക്കാം, പക്ഷേ 10 വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം നില്‍ക്കണമെന്നാണ് ഷാരൂഖിന്റെ ഉപാധി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിനെ പരിഗണിക്കുന്നതിന് ഇടയിലാണ് കൊല്‍ക്കത്ത ഉടമയുടെ ഓഫറും വന്നിരിക്കുന്നത്.
— The sports (@the_sports_x) May 26, 2024
അതിനിടെ ഇന്ത്യന്‍ പരിശീലകനാകുന്നതില്‍ ഗംഭീറും ബിസിസിഐയെ നിലപാട് അറിയിച്ചു. തന്റെ ഒരു നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്നാണ് മുന്‍ താരത്തിന്റെ വാക്കുകള്‍. താന്‍ അപേക്ഷ നല്കിയാല് പരിശീലകനാക്കാമെന്ന് ഉറപ്പ് നല്‍കണമെന്നാണ് ഗംഭീറിന്റെ നിര്‍ദ്ദേശം. വിദേശ പരിശീലകരടക്കം പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ മുന്‍ താരത്തെ ബിസിസിഐ പരിഗണിച്ചേക്കും.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ