ക്രിക് ഇൻഫോയുടെ ഐപിഎല്‍ ഇലവനിൽ നായകനായി സഞ്ജു സാംസൺ; ശ്രേയസും കമ്മിൻസും പുറത്ത്
രാജസ്ഥാന് റോയല്‍സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച മലയാളി താരം സഞ്ജു സാംസണെയാണ് ഐപിഎല്‍ ഇലവന്റെ നായകനും വിക്കറ്റ് കീപ്പറുമായി ക്രിക് ഇന്‍ഫോ തിരഞ്ഞെടുത്തത്
ഐപിഎല്ലില്‍ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ഇഎസ്പിഎൻ ക്രിക് ഇന്‍ഫോ. രാജസ്ഥാന് റോയല്‍സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച മലയാളി താരം സഞ്ജു സാംസണെയാണ് ഐപിഎല്‍ ഇലവന്റെ നായകനും വിക്കറ്റ് കീപ്പറുമായി ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്തത്.
ഓപ്പണര്‍മാരായ ആര്‍സിബി താരം വിരാട് കോഹ്ലിയും കൊല്‍ക്കത്ത താരം സുനില്‍ നരെയ്നും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറിലാണ് സഞ്ജു ഇറങ്ങുന്നത്. സീസണിലെ ആദ്യ 11 കളികളില്‍ 471 റണ്‍സടിച്ച സഞ്ജുവിന് അവസാന 4 മത്സരങ്ങളില്‍ 60 റണ്‍സ് മാത്രമെ നേടാനായുള്ളു. 531 റണ്‍സുമായി സീസണിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ്.
— ESPNcricinfo (@ESPNcricinfo) May 27, 2024
റിയാന്‍ പരാഗ് ആണ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. ലഖ്നൗവിനായി തകര്‍ത്തടിച്ച നിക്കോളാസ് പൂരനാണ് അഞ്ചാമത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ട്രൈസ്റ്റന്‍ സ്റ്റബ്സും കൊല്‍ക്കത്തയുടെ ആന്ദ്രെ റസലുമാണ് ഫിനിഷര്‍മാരായി ഇറങ്ങുന്നത്. സ്പെഷലിസ്റ്റ് സ്പിന്നറായി ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് വരും.
— ESPNcricinfo (@ESPNcricinfo) May 27, 2024
കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുമ്ര, രാജസ്ഥാന് റോയല്‍സിന്റെ സന്ദീപ് ശര്‍മ എന്നിവരാണ് പേസര്‍മാരായി ക്രിക് ഇന്‍ഫോയുടെ ഐപിഎല്‍ ഇലവനില്‍ ഇടം നേടിയത്. ആര്‍സിബി താരം രജത് പാടീദാർ, കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് ഇംപാക്ട് സബ്ബായി തിരഞ്ഞെടുത്തിരിക്കുന്നത്.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ