മെസ്സിക്കില്ലാത്ത നേട്ടം; ചരിത്രനേട്ടത്തിൽ അഭിമാനിക്കുന്നതായി ക്രിസ്റ്റ്യാനോ റൊണാൾഡോ
സീസണിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയതിന് പുറമെ, സൗദി പ്രോ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കി
ഫുട്ബോളിൽ പുതിയ ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ചരിത്രനേട്ടത്തിൽ അഭിമാനിക്കുന്നതായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന ഈ സീസണിലെ അവസാനത്തെ സൗദി പ്രോ ലീഗ് മത്സരത്തിൽ ഇരട്ട ഗോൾനേട്ടവുമായി ക്രിസ്റ്റ്യാനോ ചരിത്രമെഴുതിയിരുന്നു. സീസണിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയതിന് പുറമെ, സൗദി പ്രോ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കി.
This is @AlNassrFC! Let’s go to Jeddah! 💪🏼 pic.twitter.com/YRf7nTaJsn
— Cristiano Ronaldo (@Cristiano) May 27, 2024
സീസണിലെ 31 മത്സരങ്ങളില്‍ നിന്ന് 35 ഗോളുമായാണ് പോര്‍ച്ചുഗീസ് താരം ടോപ് സ്കോററായത്. അതോടൊപ്പം നാല് വ്യത്യസ്ത ലീഗുകളിലെ ടോപ് സ്കോററാകുന്ന ആദ്യ ഫുട്ബോൾ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ. സൗദി പ്രോ ലീഗിന് മുന്‍പ് ലാ ലീഗ, സീരി എ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നീ ലീഗുകളിലാണ് റൊണാള്‍ഡോ ടോപ് സ്കോററായത്.
അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിലൂടെയാണ് റൊണാള്‍ഡോ ഗോള്‍വേട്ടയില്‍ ഒന്നാമതെത്തിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും 69ാം മിനിറ്റിലുമാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ ജയിച്ചു. സൗദി ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ മൊറോക്കന്‍ ഫോര്‍വേര്‍ഡ് അബ്ദുറസാഖ് ഹംദല്ലയെയാണ് റൊണാള്‍ഡോ മറികടന്നത്. 2019ല്‍ ഹംദല്ല ഒരു സീസണില്‍ 34 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
റെക്കോർഡ് പ്രകടനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യം പ്രതികരണം ശ്രദ്ധേയമായിരുന്നു. “ഞാന്‍ റെക്കോര്‍ഡുകള്‍ പിന്തുടരാറില്ല, റെക്കോര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്, എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
“നാല് രാജ്യങ്ങളിലെ മികച്ച ടോപ് സ്കോറർ എന്ന നിലയിൽ ചരിത്രം സൃഷ്ടിക്കുന്നതിൽ അഭിമാനിക്കുന്നു. ഈ ചരിത്രവഴിയിൽ എന്നെ സഹായിച്ച എല്ലാ ക്ലബ്ബുകൾക്കും ടീമംഗങ്ങൾക്കും സ്റ്റാഫിനും ഒരുപാട് നന്ദി,” ക്രിസ്റ്റ്യാനോ മറ്റൊരു പോസ്റ്റിൽ കുറിച്ചു.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ