ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങി സഞ്ജു സാംസൺ
മലയാളി താരം സഞ്ജു സാംസണ് അമേരിക്കയിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദുബായില്‍ നിന്നാണ് സഞ്ജു അമേരിക്കയില്‍ എത്തിയത്. രാജസ്ഥാന് റോയല്‍സ് താരങ്ങളായ യുസ്വേന്ദ്ര ചഹല്‍, യശശസ്വി ജയ്സ്വാള്‍, ആവേശ് ഖാന് എന്നിവരും അമേരിക്കയിലെത്തി.
മലയാളി താരം സഞ്ജു സാംസണ് അമേരിക്കയിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദുബായില്‍ നിന്നാണ് സഞ്ജു അമേരിക്കയില്‍ എത്തിയത്. രാജസ്ഥാന് റോയല്‍സ് താരങ്ങളായ യുസ്വേന്ദ്ര ചഹല്‍, യശസ്വി ജയ്സ്വാള്‍, ആവേശ് ഖാന് എന്നിവരും അമേരിക്കയിലെത്തി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ , കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ് തുടങ്ങിയവര്‍ നേരത്തെ യുഎസിൽ എത്തിയിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘവും ആദ്യ സംഘത്തിനൊപ്പം എത്തിയിരുന്നു.
വിരാട് കോഹ്ലി, വൈസ് ക്യാപ്ടൻ ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരാണ് ഇനി ടീമിനൊപ്പം ചേരാനുള്ളവര്‍. ജൂണ്‍ ഒന്നിന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് ലണ്ടനില്‍ നിന്ന് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്. അമേരിക്ക-കാനഡ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക.
ജൂണ്‍ രണ്ടിനാണ് ലോകകപ്പിന് തുടക്കമാവുക. ജൂൺ അഞ്ചിന് അയര്‍ലന്‍ഡുമായാണ് നീലപ്പടയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിനാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഐപിഎല്ലിന് ശേഷം ചെറിയ ഇടവേള വേണമെന്ന കോഹ്ലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചിരുന്നു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ