അക്കാര്യത്തിൽ കോഹ്ലി മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഒപ്പമെന്ന് മുൻ കീവീസ് നായകൻ
Virat Kohli, Cristiano Ronaldo, Lionel Messi: 630 മില്ല്യണുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളത്. 503 മില്ല്യണ്‍ ഫോളോവേഴ്സുമായി ലയണല്‍ മെസ്സി രണ്ടാമതാണ്
സോഷ്യല്‍ മീഡിയയിലെ സ്വാധീനം പരിഗണിച്ചാല്‍ ഫുട്ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഒപ്പമാണ് കോഹ്ലിയുടെ സ്ഥാനമെന്ന് അഭിപ്രായപ്പെട്ട് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്ലര്. ലോകത്ത് ക്രിക്കറ്റിന് പ്രചാരം വർധിച്ചുവരുന്നതിന്റെ സൂചനയായാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകൻ കൂടിയാണ് കോഹ്ലി.
“വിരാട് കോഹ്ലി ക്രിക്കറ്റ് ലോകത്ത് മാത്രമല്ല, ആഗോള കായിക രംഗത്തും ഒരു സൂപ്പര്‍ സ്റ്റാറാണ്. ഇന്‍സ്റ്റഗ്രാമിലെയും സോഷ്യല്‍ മീഡിയയിലെയും സ്വാധീനം പരിഗണിക്കുമ്പോള്‍ സാക്ഷാല്‍ മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഒപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം,” ടെയ്ലര് പറഞ്ഞു.
“കായിക താരങ്ങളെല്ലാം വിമര്‍ശിക്കപ്പെടുന്ന പോലെയാണെന്ന് ഞാന്‍ കരുതുന്നില്ല. സോഷ്യല്‍ മീഡിയയുടെ വരവ് കാരണം സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും ഒരു മൈക്രോസ്കോപ്പിന്റെ കീഴിലെന്ന പോലെയാണ് നിരീക്ഷിക്കപ്പെടുന്നത്. അതൊരു മോശം കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല,” ടെയ്ലര് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള കായിക താരമാണ് വിരാട് കോഹ്ലി. ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ 269 മില്ല്യണ്‍ ഫോളോവേഴ്സാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 250 മില്ല്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനും കോഹ്ലിയാണ്.
Ross Taylor said, “Virat Kohli is a global superstar in the world of sports. Virat is right up there with Cristiano Ronaldo and Lionel Messi”. (180 Not Out Podcast). pic.twitter.com/7rUuN16kHo
— Mufaddal Vohra (@mufaddal_vohra) May 28, 2024
630 മില്ല്യണുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളത്. 503 മില്ല്യണ്‍ ഫോളോവേഴ്സുമായി ലയണല്‍ മെസ്സി രണ്ടാമതാണ്.
Proud to make history as the first top scorer in 4 countries 🏴 🇪🇸 🇮🇹 🇸🇦 A huge thank you to all the clubs, teammates and staff who helped me along the way. pic.twitter.com/wmimyDrRP2
— Cristiano Ronaldo (@Cristiano) May 28, 2024
കഴിഞ്ഞ ദിവസം സീസണിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയതിന് പുറമെ, സൗദി പ്രോ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയിരുന്നു.
Read More Sports News Here
ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങി സഞ്ജു സാംസൺ
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെ