ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
ലോകകപ്പ് സെലക്ഷന് വളരെ വൈകാരികമായ നിമിഷമായിരുന്നു എന്നാണ് സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സഞ്ജു വെളിപ്പെടുത്തി. ടീമില്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ലോകകപ്പിന് തിരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടി തന്റെ പരിശ്രമങ്ങൾ തുറന്നുപറഞ്ഞ് രാജസ്ഥാന് റോല്‍സിന്റെ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസൺ. ലോകകപ്പ് സെലക്ഷന് വളരെ വൈകാരികമായ നിമിഷമായിരുന്നു എന്നാണ് സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സഞ്ജു വെളിപ്പെടുത്തി. ടീമില്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സഞ്ജു കൂട്ടിച്ചേർത്തു.
— Sanju Samson (@IamSanjuSamson) March 2, 2023
“ടീം സെലക്ഷനില്‍ താന്‍ അടുത്ത് പോലും അല്ലായിരുന്നു എന്ന് അറിയാമായിരുന്നു. ഐപിഎല്ലില്‍ എന്തെങ്കിലും പ്രത്യേകിച്ച് ചെയ്താലേ ഇവിടെ എത്താന്‍ കഴിയുകയുള്ളൂ എന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ടാണ് എന്റെ ഫോണ്‍ ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഏകദേശം രണ്ടോ മൂന്നോ മാസത്തോളമായി എന്റെ ഫോണ്‍ ഓഫായിരുന്നു,” സഞ്ജു പറഞ്ഞു.
— Sanju Samson (@IamSanjuSamson) October 6, 2022
“ഐപിഎല്ലില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എന്റെ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനും വിജയത്തിലേക്ക് നയിക്കാനുമുള്ള അവസരങ്ങള്‍ എനിക്ക് നല്‍കണം. അതുവഴി മാത്രമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കുകയുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് സ്പെഷ്യലായ കാര്യമാണ്,” സഞ്ജു കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന് റോയല്‍സ് താരങ്ങളായ യുസ്വേന്ദ്ര ചഹല്‍, യശസ്വി ജയ്സ്വാള്‍, ആവേശ് ഖാന് എന്നിവർക്കൊപ്പം സഞ്ജു ഇന്നലെയാണ് അമേരിക്കയിലെത്തിയത്. ഇന്ന് ടീം പരിശീലനം തുടങ്ങിയിരുന്നു. ജൂണ്‍ ഒന്നിന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ സന്നാഹ മത്സരം കളിക്കുന്നുണ്ട്.
— Star Sports (@StarSportsIndia) May 28, 2024
ജൂണ്‍ രണ്ടിനാണ് ലോകകപ്പിന് തുടക്കമാവുക. ജൂൺ അഞ്ചിന് അയര്‍ലന്‍ഡുമായാണ് നീലപ്പടയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിനാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഐപിഎല്ലിന് ശേഷം ചെറിയ ഇടവേള വേണമെന്ന കോഹ്ലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചിരുന്നു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ