പരിശീലകനായാലും സ്ഥാപനമായാലും, തിരഞ്ഞെടുക്കേണ്ടത് വിവേകത്തോടെ: സൗരവ് ഗാംഗുലി
അടുത്ത മാസം യു.എസ്.എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിന് ശേഷം പുതിയ മുഖ്യ പരിശീലകൻ സ്ഥാനമേൽക്കും
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരാകുമെന്ന ആകാഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ലോകകപ്പ് ടി-20 മത്സരങ്ങൾക്ക് ശേഷം നിലവിലെ ക്യാപ്റ്റനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. അടുത്തിടെ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷകളും ബിസിസിഐ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയകളിലടക്കം പരിശീലക സ്ഥാനത്തെ കുറിച്ചുള്ള ചൂടേറിയ ചർച്ചകളാണ്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതിരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. “ഒരാളുടെ ജീവിതത്തിൽ കോച്ചിൻ്റെ പ്രാധാന്യം, അവരുടെ മാർഗനിർദേശം, നിരന്തരമായ പരിശീലനം എന്നിവ കളിക്കളത്തിലും പുറത്തും ഏതൊരു വ്യക്തിയുടെയും ഭാവിയെ രൂപപ്പെടുത്തുന്നു. അതിനാൽ പരിശീലകനെയും സ്ഥാപനത്തെയും ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കുക…” ഗാംഗുലി എക്സിൽ കുറിച്ചു.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 3,000-ത്തിലധികം അപേക്ഷകളാണ് പരിശീലക സ്ഥാനത്തേക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ ഭൂരിഭാഗവും മുൻ ക്രിക്കറ്റ് താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പേരുകളിലുള്ള വ്യാജ അപേക്ഷകളാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങിയ പേരുകളിലുള്ള നിരവധി വ്യാജ അപേക്ഷകളാണ് ബിസിസിഐക്ക് ലഭിച്ചത്.
മെയ് 13 മുതലാണ്, ബിബിസിഐ പരശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. ഗൂഗിൾ ഫോമുകളിലൂടെ അപേക്ഷിക്കാനാണ് അവസരം ഒരുക്കിയത്. നിലവിൽ വ്യാജ അപേക്ഷകളും യഥാർത്ഥ അപേക്ഷകളും ഏതെന്ന് കണ്ടുപിടിക്കാനുള്ള കഷ്ടപ്പാടിലാണ് അധികൃതര്‍.
അടുത്ത മാസം യു.എസ്.എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിന് ശേഷം പുതിയ മുഖ്യ പരിശീലകൻ സ്ഥാനമേൽക്കും. 2021 ഡിസംബറിൽ പരിശീലകനായി ചുമതലയേറ്റ രാഹുൽ ദ്രാവിഡ്, സ്ഥാനത്ത് തുടരില്ലെന്ന് അറിയിച്ചിരുന്നു.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി