തീവ്രവാദ ഭീഷണി; ഇന്ത്യ-പാക് മത്സരത്തിന് പൂർണ സുരക്ഷ ഉറപ്പ്നൽകി കൗണ്ടി പൊലീസ്
ന്യൂയോർക്കിലെ ആദ്യ വനിതാ ഗവർണറായ കാത്തി ഹോച്ചുലും തൻ്റെ എക്സ് അക്കൗണ്ടിലൂടെ സുരക്ഷ ഉറപ്പു നൽകിയിട്ടുണ്ട്
ഇന്ത്യ-പാകിസ്താന് ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ഗ്രൂപ്പ് ഐഎസ്ഐഎസ്-കെ ഭീഷണി മുഴക്കിയ ഭീഷണിയിൽ പ്രതകരണവുമായി, കൗണ്ടി പൊലീസ്. സുരക്ഷ ഉറപ്പാക്കാൻ സേന മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഏറ്റവും സുരക്ഷിതമായ സ്ഥലം ന്യൂയോർക്കിലെ നാസാവു സ്റ്റേഡിയമായിരിക്കുമെന്നും കൗണ്ടി പൊലീസ് കമ്മീഷണർ ഉറപ്പ് നൽകി.
ഇത് ഞാൻ നിങ്ങൾക്ക് നൽകുന്ന ഉറപ്പ്, ജൂൺ 9ന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക്ക് മത്സരം നടക്കുന്ന സ്റ്റേഡിയമായിരിക്കും,” കമ്മീഷണർ പറഞ്ഞു.
The Indian team is fired up for the ICC Men’s #T20WorldCup 2024 🇮🇳🔥 pic.twitter.com/W8e93iMl5c
— ICC (@ICC) May 29, 2024
ന്യൂയോർക്കിലെ ആദ്യ വനിതാ ഗവർണറായ കാത്തി ഹോച്ചുലും തൻ്റെ എക്സ് അക്കൗണ്ടിലൂടെ സുരക്ഷ ഉറപ്പു നൽകിയിട്ടുണ്ട്. “ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയുറപ്പാക്കാൻ ഫെഡറൽ ആൻസ് ലോക്കൽ ലോ എൻഫോഴ്സ്മെൻ്റുമായി ചേർന്ന് പ്രവർത്തിക്കും. നിലവിൽ വിശ്വസനീയമായ ഭീഷണിയൊന്നുമില്ലെങ്കിലും, സുരക്ഷാ നടപടികൾ ഉയർത്താൻ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെൻ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.” കാത്തി എക്സിൽ കുറിച്ചു.
ഐഎസ്ഐഎസ് അനുകൂല ഗ്രൂപ്പിൽ നിന്നുള്ള പോസ്റ്റർ ഉൾപ്പെടെയാണ് ഭീഷണി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇന്ത്യ-പാക് മത്സരത്തിൻ്റെ തീയതിയും സ്റ്റേഡിയത്തിൻ്റെ പേരും അടക്കമാണ് ഭീഷണി വന്നത്. ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ ഐസനോവര്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്താന് മത്സരം.
മത്സരത്തിന്റെ ടിക്കറ്റുകൾ അതിവേഗം വിറ്റുതീർന്നതായാണ് റിപ്പോർട്ട്. മത്സരത്തിന് 34,000 പേർ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗലിയും ഈ മാസം ആദ്യം, ലോകകപ്പ് പോലൊരു വലിയ പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഭീഷണികളെക്കുറിച്ച് സംസാരിച്ചിരുന്നു.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി