ഇവാൻ ആശാൻ പോയ പിന്നാലെ ബ്ലാസ്റ്റേഴ്സിന് വീണ്ടും ഷോക്ക്!
ഇവാൻ വുകോമനോവിച്ച് പോയതിന് പിന്നാലെ ക്ലബ്ബിന് നേരെ ആരാധകർ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ക്ലബ്ബിന്റ ശ്രദ്ധ പണത്തിൽ മാത്രമാണെന്നും ടീമിന് കപ്പടിക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നും ചിലർ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ ടീം വിടുന്നു. അദ്ദേഹം ക്ലബ്ബ് വിടുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ സീസണിൽ ഫ്രാങ്കിന് കീഴിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മുൻ കോച്ച് ഇവാൻ വുകോമനോവിച്ചിന് കീഴിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഇവാൻ മെയ് മാസമാണ് ക്ലബ്ബിൽ നിന്നും പുറത്തുപോയത്.
“ഞങ്ങളുടെ കോച്ചിംഗ് ടീമിൽ നിന്ന് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ വിടവാങ്ങുകയാണ്. ഫ്രാങ്കിൻ്റെ അർപ്പണബോധവും കളിയോടുള്ള അഭിനിവേശവും മൈതാനത്തും പുറത്തും പ്രകടമാണ്. അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമങ്ങൾക്ക് ഞങ്ങൾ ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കുന്നു. ഫ്രാങ്ക് പുതിയ അവസരങ്ങളിലേക്ക് നീങ്ങുമ്പോൾ, അദ്ദേഹത്തിൻ്റെ ഭാവി ശ്രമങ്ങളിൽ മികച്ചത് മാത്രം സംഭവിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു.
ഇവാൻ വുകോമനോവിച്ച് പോയതിന് പിന്നാലെ ക്ലബ്ബിന് നേരെ ആരാധകർ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ക്ലബ്ബിന്റ ശ്രദ്ധ പണത്തിൽ മാത്രമാണെന്നും ടീമിന് കപ്പടിക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നും ചിലർ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു.
ഇവാൻ ക്ലബ്ബ് വിടുമ്പോൾ ഒരു കോടി രൂപ പിഴയായി ചുമത്തിയതും ആരാധകരെ ചൊടിപ്പിച്ചിരുന്നു. കേരള ക്ലബ്ബിന്റെ നേട്ടത്തിന്റെ കൊടുമുടി കയറ്റിയ കോച്ചിനോട് മാനേജ്മെന്റ് നന്ദികേട് കാണിച്ചെന്നാണ് ആരാധകർ വിമർശിച്ചത്. ഇതിന് പിന്നാലെ പ്രതിഫല തർക്കത്തെ തുടർന്ന് കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ ദിമിത്രിയോസ് ഡയമന്റക്കോസ് ടീം വിടുന്നതായി പ്രഖ്യാപിച്ചത് ടീമിനും ആരാധകർക്കും ഇരട്ട ആഘാതമായിരുന്നു.
കഴിഞ്ഞ വാരമാണ് പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറേ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്. എന്നാൽ പുതിയ കോച്ചിന് തണുപ്പൻ സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്.
ദിമിത്രിയോസ് ഡയമൻ്റകോസ് ക്ലബ്ബ് വിട്ട കാര്യം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. “ഞങ്ങളുടെ പ്രിയപ്പെട്ട സ്ട്രൈക്കറായ ദിമിത്രിയോസ് ഡയമൻ്റകോസിനോട് വിടപറയുന്നു. രണ്ട് സീസണിലെ ശ്രദ്ധേയമായ സേവനത്തിന് ശേഷമാണ് അദ്ദേഹം പോകുന്നത്. ഞങ്ങളോടൊപ്പമുള്ള സമയത്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നന്ദിയുള്ളവരായി തുടരും. ദിമിത്രിയോസിൻ്റെയും ക്ലബ്ബിൻ്റെയും തുടർച്ചയായ വിജയത്തിനായി കാത്തിരിക്കുന്നു,” ക്ലബ്ബ് പറഞ്ഞു.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി