സഞ്ജുവിനെ മറികടന്ന് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാകുക പന്ത്? ആരാധകരേ ശാന്തരാകൂ
ആരാകും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ എന്ന കാര്യത്തിൽ റിഷഭ് പന്തും സഞ്ജു സാംസണുമാണ് മുന്നിട്ടുനിൽക്കുന്നത്. ഐപിഎല്ലിന്റെ തുടക്കത്തിൽ കത്തിക്കയറിയ സഞ്ജു അവസാനത്തെ അഞ്ച് മത്സരങ്ങളിലും ബാറ്റിങ്ങിൽ പരാജയമായിരുന്നു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെ വിക്കറ്റ് കീപ്പറാക്കണം എന്ന വിഷയത്തില്‍ ടീം പ്രഖ്യാപിച്ച നാൾ മുതൽക്കേ ചർച്ചകൾ തുടങ്ങിയതാണ്. ആരാകും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ എന്ന കാര്യത്തിൽ റിഷഭ് പന്തും സഞ്ജു സാംസണുമാണ് മുന്നിട്ടുനിൽക്കുന്നത്. ഐപിഎല്ലിന്റെ തുടക്കത്തിൽ കത്തിക്കയറിയ സഞ്ജു അവസാനത്തെ അഞ്ച് മത്സരങ്ങളിലും ബാറ്റിങ്ങിൽ പരാജയമായിരുന്നു.
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഓപ്പണറായി സഞ്ജുവിനെ രോഹിത് പരീക്ഷിച്ചെങ്കിലും മലയാളി താരം നിരാശപ്പെടുത്തിയിരുന്നു. ആറ് പന്തിൽ ഒരു റൺസെടുത്ത് വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് താരം മടങ്ങിയത്. ഇന്ത്യൻ ടീമിൽ മുൻനിര താരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ആരാധകരുള്ള, പ്രതിഭാധനനായ കളിക്കാരനാണ് സഞ്ജു സാംസണാണ്. എന്നാൽ നീല ജഴ്സിയിൽ കിട്ടിയ അവസരങ്ങൾ പാഴാക്കുന്നതിൽ സഞ്ജുവിന്റെ ആരാധകർ നിരാശരാണ്.
വെറുമൊരു പരമ്പരയിൽ ഇന്ത്യൻ ടീമിൽ കളിക്കുന്നതിനേക്കാൾ അയാൾ തിരിച്ചറിയേണ്ടത്, ഇതൊരു വിശ്വപോരാട്ടമാണ് എന്ന വസ്തുതയാണ്. സഞ്ജു ഇനിയും ഉഴപ്പി കളിക്കരുതെന്നാണ് ആരാധകർക്ക് അപേക്ഷിക്കാനുള്ളത്. ഈ ലോകകപ്പിൽ സഞ്ജു കിട്ടുന്ന വിരലിലെണ്ണാവുന്ന അവസരങ്ങളിൽ തിളങ്ങിയില്ലെങ്കിൽ അത് അയാളുടെ ഭാവി പ്രതീക്ഷകളെ തകിടം മറിക്കും. ഐപിഎല്ലിൽ മാത്രം തിളങ്ങുന്ന കളിക്കാരനായി സഞ്ജുവിനെ ആരാധകർ മുദ്ര കുത്തും.
ബാറ്റിങ്ങിന് അപ്പുറം വിക്കറ്റ് കീപ്പിങ്ങിനുള്ള കഴിവ് കൂടി നോക്കണമെന്നാണ് മുന്‍ താരം സുനില്‍ ഗവാസ്കറിന്റെ അഭിപ്രായം. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ റിഷഭ് പന്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. ഈ സാഹചര്യത്തിലാണ് ഗവാസ്കറുടെ പ്രതികരണം.
“വിക്കറ്റ് കീപ്പിങ് കഴിവ് കൂടി പരിഗണിച്ചാല്‍ സഞ്ജുവിനേക്കാള്‍ മികച്ച താരം റിഷഭ് പന്താണ്. ബാറ്റ് ചെയ്യാന്‍ ആര്‍ക്കും സാധിക്കും. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ പന്ത് നന്നായി ബാറ്റ് ചെയ്തു. എന്നാല്‍ ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍ സഞ്ജു നന്നായി ബാറ്റ് ചെയ്തിരുന്നു. ഗ്രൗണ്ടിന്റെ നാല് പാടും സഞ്ജു ബോളുകള്‍ അതിര്‍ത്തി കടത്തിയതായി,” ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.
“കഴിഞ്ഞ കുറച്ച് മത്സരങ്ങളായി സഞ്ജുവിന് നന്നായി കളിക്കാന്‍ കഴിയുന്നില്ല. ബംഗ്ലാദേശിനെതിരെ ഒരു മികച്ച ഇന്നിങ്സ് കളിച്ചിരുന്നെങ്കില്‍ പിന്നെ ചോദ്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ എനിക്ക് പറയാനുള്ളത് ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിന് സ്ഥാനം നല്‍കണമെന്നാണ്,” ഗവാസ്കര്‍ വ്യക്തമാക്കി.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി