സന്നാഹ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതിരുന്ന സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാനുള്ള സാധ്യത ഇനിയും ഉണ്ടെന്ന സൂചനയാണ് രോഹിത് നല്‍കിയത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് നായകൻ രോഹിത് ശര്‍മ്മ. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിന് ശേഷം ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹിറ്റ്മാൻ. സന്നാഹ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതിരുന്ന സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാനുള്ള സാധ്യത ഇനിയും ഉണ്ടെന്ന സൂചനയാണ് രോഹിത് നല്‍കിയത്.
മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ മൂന്നാം നമ്പറില്‍ ഇറക്കിയതിന്റെ കാരണവും ക്യാപ്റ്റന്‍ രോഹിത് വ്യക്തമാക്കി. “ബാറ്റിങ്ങില്‍ അവസരം നല്‍കുന്നതിന് വേണ്ടി മാത്രമാണ് റിഷഭ് പന്തിനെ മൂന്നാം നമ്പറില്‍ ഇറക്കിയത്. ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് ഞങ്ങള്‍ ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ല. സന്നാഹ മത്സരത്തില്‍ പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇതിന്റെ ഭാഗമായാണ് ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണം നടത്തിയത്,” രോഹിത് ശര്‍മ്മ പറഞ്ഞു.
നിരവധി നാളുകൾക്ക് ശേഷം ഇന്ത്യൻ ജഴ്സിയിൽ കളിക്കാനെത്തിയ റിഷഭ് പന്ത് ബംഗ്ലാദേശിനെതിരെ വണ്‍ഡൗണായി ഇറങ്ങി വെടിക്കെട്ട് ഫിഫ്റ്റി നേടിയിരുന്നു. 32 പന്തില്‍ നിന്ന് നാല് സിക്സും നാല് ബൗണ്ടറിയും സഹിതം 53 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. അതേസമയം മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ് നിരാശപ്പെടുത്തി. ഓപ്പണറായി ഇറങ്ങിയ താരം ആറ് പന്തിൽ ഒരു റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി