ഇന്ത്യന്‍ കോച്ച് ആകുന്നതിനോട് അനുകൂല പ്രതികരണവുമായി ഗംഭീർ
ടി20 ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഇന്ത്യയുടെ മുന്‍ ഓപ്പണറും നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഗംഭീര്‍ എത്തുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നതിനോട് അനുകൂല പ്രതികരണവുമായി ഗൗതം ഗംഭീര്‍. ടി20 ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഇന്ത്യയുടെ മുന്‍ ഓപ്പണറും നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഗംഭീര്‍ എത്തുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഗംഭീര്‍.
“ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആവുകയെന്നത് എനിക്കിഷ്ടമാണ്. ദേശീയ ടീമിന്റെ പരിശീലകനാവുക എന്നതില്പരം വലിയ ബഹുമതി മറ്റൊന്നില്ല. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിച്ചത് ആ 140 കോടി ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ്,” ഗംഭീർ പറഞ്ഞു.
അബുദാബിയിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ ആയിരുന്നു ഗംഭീറിന്റെ ഈ പ്രതികരണം. ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിന് അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പിൽ ഇന്ത്യ വിജയിക്കുമെന്നും അതിന് ഭയമില്ലാതെ ഇരിക്കുകയാണ് പ്രധാനമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി