മിക്സഡ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്
ടോക്കിയോ: ഒളിമ്പിക്സിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ ഫൈനലിന് യോഗ്യത നേടാനാകാതെ ഇന്ത്യ പുറത്ത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ആയിരുന്ന ഇനത്തിൽ എളവേണില്‍ വാളറിവാന്, അപൂര്‍വി ചന്ദേല എന്നിവരാണ് പുറത്തായത്. മിക്സഡ് അമ്പെയ്ത്തിൽ ചൈനീസ് തായ്പേയ് ടീമിനെ കീഴടക്കിയ ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു.
എയർ റൈഫിൾ യോഗ്യതാ റൗണ്ടില്‍ 626.5 പോയിന്റു നേടിയ എളവേണില്‍ വാളറിവാൻ 16–ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 621.9 പോയന്റു നേടിയ അപൂര്‍വി ചന്ദേലക്ക് 36-ാം സ്ഥാനമാണ്. 632.9 പോയന്റുമായി നോര്‍വെയുടെ ഡസ്റ്റാഡ് ജെനെറ്റ് ഹെഗാണ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്.
മിക്സഡ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ് ടീമിനെതിരെ 5-3 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യത്തിന്റെ ജയം. മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന ദീപികയും പ്രവീണും ശക്തമായ തിരിച്ചുവരവിലൂടെയാണ് ചൈനീസ് താരങ്ങളായ ലിന് ചിയ, ടാങ് ചിഹ് ചുനി എന്നീ തായ്പേയ് സഖ്യത്തെ മറികടന്നത്.
വ്യക്തിഗത മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രവീൺ യാദവിന് അവസാന നിമിഷമാണ് പകരം മിക്സഡ് മത്സരത്തില്‍ ദീപികയ്ക്കൊപ്പം മത്സരിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതാനു ദാസിന് പകരമാണ് പ്രവീൺ കളിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
Also read: മത്സരം കഴിഞ്ഞാല്‍ ഉടന്‍ കളം വിടണം, മാസ്ക് നിര്‍ബന്ധം; ഒളിംപിക് സംഘാടക സമിതി സ്ട്രിക്റ്റാണ്
ഇന്ന് ഇന്ത്യ മത്സരിക്കുന്ന ഇനങ്ങൾ:
- പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യത – സൗരഭ് ചൗധരി, അഭിഷേക് വർമ്മ, രാവിലെ 9:30 മുതൽ
- വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനൽ – എലവേനിൽ വലരിവൻ, അപൂർവി ചന്ദേല, രാവിലെ 10:15 മുതൽ
- പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനൽ – സൗരഭ് ചൗധരി, അഭിഷേക് വർമ്മ (യോഗ്യതയുണ്ടെങ്കിൽ), ഉച്ചയ്ക്ക് 12 മുതൽ
- സ്ത്രീകളുടെ 48 കിലോഗ്രാം റൗണ്ട് 32, തുടർച്ചയായ റൗണ്ടുകൾ – സുശീല ദേവി ലിക്മാബാം, രാവിലെ 7:30 മുതൽ
- വനിതകളുടെ 49 കിലോഗ്രാം മെഡൽ റൗണ്ട് – മിരാബായ് ചാനു, രാവിലെ 10:20 മുതൽ
- മിക്സഡ് ഡബിൾസ് റൗണ്ട് 16 – ശരത് കമൽ / മാനിക ബാത്ര, രാവിലെ 7:45 മുതൽ
- ഹോക്കി മെൻസ് പൂൾ എ – ഇന്ത്യ vs ന്യൂസിലാന്റ്, രാവിലെ 6:30
- ഹോക്കി വിമൻസ് പൂൾ എ – ഇന്ത്യ vs നെതർലാന്റ്സ്, വൈകുന്നേരം 5:15
- പുരുഷന്മാരുടെ വെൽവർവെയിറ്റ് റൗണ്ട് 32 – വികാസ് ക്രിഷൻ, ഉച്ചകഴിഞ്ഞ് 3:50 മുതൽ