ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ മലയാളി ആരാധകർ കാത്തിരിക്കുന്നത് സഞ്ജു സാംസൺ കളിക്കുമോ എന്നറിയാനാണ്. ലോകകപ്പില്‍ അട്ടിമറികള്‍ക്ക് പേരുകേട്ട അയര്‍ലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികൾ
India vs Ireland Live Score, Sanju Samson, T20 World Cup 2024 Match Today: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ മലയാളി ആരാധകർ കാത്തിരിക്കുന്നത് സഞ്ജു സാംസൺ കളിക്കുമോ എന്നറിയാനാണ്. ലോകകപ്പില്‍ അട്ടിമറികള്‍ക്ക് പേരുകേട്ട അയര്‍ലന്‍ഡ് ആണ് ആദ്യ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ.
ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. സന്നാഹ മത്സരത്തിൽ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് വീണ്ടും ഒരവസരം ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റിഷഭ് പന്തിനെ മറികടന്ന് സഞ്ജു വിക്കറ്റ് കീപ്പറാകുമോ എന്നതാണ് പ്രധാന ചോദ്യം. സന്നാഹ മത്സരത്തിൽ ഫിഫ്റ്റിയടിച്ച് ഫോമിലുള്ള പന്തിനെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് നിന്ന് മാറ്റാൻ രോഹിത് തയ്യാറാകാനിടയില്ല. വിരാട് കോഹ്ലി കൂടി ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തുന്നതോടെ സഞ്ജുവിന് അവസരം കുറയും.
കണക്കുകളിലെ ആധിപത്യം ആർക്ക്?
കണക്കുകളില്‍ ആശ്വാസവും മുന്‍തൂക്കവും ഇന്ത്യയ്ക്കാണ്. അയര്‍ലന്‍ഡിനെതിരെ കളിച്ച ഒരു അന്താരാഷ്ട്ര മത്സരത്തിലും ഇന്ത്യ പരാജയം രുചിച്ചിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ ഇതുവരെ ഏഴ് തവണയാണ് ഇന്ത്യയും അയര്‍ലന്‍ഡും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ ഏഴ് മത്സരങ്ങളിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് വിജയിച്ചത്.
അയർലൻഡിനെ വീഴ്ത്തിയാൽ അടുത്ത മത്സരം പാക്കിസ്ഥാനുമായി ആണെന്നതിനാൽ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. കുട്ടി ക്രിക്കറ്റിൽ ഏത് സമയത്തും അട്ടിമറി സാധ്യമാണെന്നിരിക്കെ മികച്ച മാർജിനിലുള്ള വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്തുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി.
അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന സ്കോര്‍ എത്ര?
ടി20 ഫോര്‍മാറ്റില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന സ്കോര്‍ 225 റണ്‍സാണ്. 2022ല്‍ ഡുബ്ലിനില്‍ വച്ചാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. 2018ൽ ഇതേ പിച്ചില്‍ തന്നെ ഐറിഷ് പടയെ 70 റണ്‍സിന് ഇന്ത്യ പുറത്താക്കിയ ചരിത്രവുമുണ്ട്. അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ജയം 143 റണ്‍സാണ്. എട്ട് വിക്കറ്റിനും അയര്‍ലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്.
ഒരുതവണ ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും അയര്‍ലന്‍ഡിന് സാധിച്ചിരുന്നു. അന്ന് രണ്ട് റണ്‍സിനാണ് അയര്‍ലന്‍ഡ് ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. അത്രത്തോളം ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ അയര്‍ലന്‍ഡിന് സാധിച്ചു. ചരിത്രം ആവർത്തിക്കുമോ അതോ അയർലന്‍ഡ് ഇന്ത്യയെ ഞെട്ടിക്കുമോയെന്ന് ആരാധകർ ഉറ്റുനോക്കുകയാണ്.
കളിക്കാർക്ക് പരിക്കേൽക്കാൻ സാധ്യതയോ?
കളിക്കാര്‍ക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതലുള്ള ഔട്ട്ഫീൽഡിലാണ് ഇന്ത്യയ്ക്ക് കളിക്കേണ്ടത്. അയർലൻഡ്, പാകിസ്ഥാൻ, അമേരിക്ക എന്നിവരെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. ജൂൺ 5, 9, 12 തീയതികളിലാണ് ന്യൂയോർക്കിൽ ഇന്ത്യയുടെ മത്സരങ്ങൾ. കൂടുതല്‍ മാര്‍ദ്ദവമുള്ള സ്പോഞ്ച് സ്വഭാവമുള്ള ഔട്ട് ഫീല്‍ഡാണ് നാസൗ സ്റ്റേഡിയത്തിലുള്ളത്. ഇത് കളിക്കാര്‍ തെന്നിവീഴുന്നതിനും പേശീവലിവ് സാധ്യതയ്ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി