India vs Ireland Live Score, T20 World Cup 2024: ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ പുതിയ പരീക്ഷണങ്ങളാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും കോച്ച് രാഹുൽ ദ്രാവിഡും ചേർന്ന് നടപ്പാക്കുന്നത്. ബാറ്റിങ്ങ് ലൈനപ്പിലാണ് വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്
India vs Ireland Live Score, T20 World Cup 2024 Match Today: ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ പുതിയ പരീക്ഷണങ്ങളാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും കോച്ച് രാഹുൽ ദ്രാവിഡും ചേർന്ന് നടപ്പാക്കുന്നത്. ബാറ്റിങ്ങ് ലൈനപ്പിലാണ് വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. ഐപിഎല്ലിൽ ഓപ്പണറായി കളിക്കാനിറങ്ങിയ വിരാട് തകർപ്പൻ ഫോമിലായിരുന്നു. ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പും വിരാട് സ്വന്തമാക്കിയിരുന്നു.
𝑻𝒉𝒆𝒚’𝒓𝒆 𝒃𝒂𝒄𝒌!
Rohit Sharma and Virat Kohli are all set to open for India in the T20 World Cup campaign opener against Ireland. pic.twitter.com/OffwB1CnPu
— CricTracker (@Cricketracker) June 5, 2024
അതേസമയം, വിരാട് കോഹ്ലി സ്ഥിരമായി കളിക്കുന്ന മൂന്നാം നമ്പർ പൊസിഷനിൽ റിഷഭ് പന്താണ് ബാറ്റ് ചെയ്യുക. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായ പന്ത് മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ലോകകപ്പിനുള്ള ടീമിലിടം നേടിയത്. നാലാമനായാണ് ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റ് ബാറ്ററായ സൂര്യകുമാർ യാദവ് ക്രീസിലെത്തുക.
— BCCI (@BCCI) June 5, 2024
ഇതിന് ശേഷം സിക്സറടിക്കാരും മികവുറ്റ ഓൾറൌണ്ടർമാരുമായ ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരാണ് ക്രീസിലെത്തുക. ബാറ്റിങ്ങ് ഓർഡറിൽ എട്ടാം സ്ഥാനത്ത് വരെ ബാറ്റ് ചെയ്യാനറിയുന്ന താരങ്ങളാണ് കളിക്കുന്നതെന്നത് ഇന്ത്യൻ ടീമിന്റെ കരുത്താണ് വിളിച്ചറിയിക്കുന്നത്.
India’s captain, Rohit Sharma, opted to field first after winning the toss against Ireland.
Let’s have a look at the playing XIs for both teams in this match. pic.twitter.com/U4mDZFxRTp
— CricTracker (@Cricketracker) June 5, 2024
പേസർമാരായി ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് ത്രയമാണ് ആദ്യ ഇലവനിൽ കളിക്കുന്നത്. കരുത്തരായ എതിരാളികളുടെ ബാറ്റർമാരുടെ പേടിസ്വപ്നമായി ഇവർ മാറുമെന്നുറപ്പാണ്.
— BCCI (@BCCI) June 5, 2024
അയർലൻഡിനെതിരായ ആദ്യ ലോകകപ്പ് മത്സത്തിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചിട്ടില്ല. അതേസമയം, വരും മത്സരങ്ങളിൽ താരം ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി