ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
ഗ്രൂപ്പ് എയിൽ കറുത്ത കുതിരകളായ അമേരിക്ക ഞെട്ടിക്കുന്ന കുതിപ്പുമായി പോയിന്റ് പട്ടികയിൽ ഇന്ത്യയേയും പിന്നിലാക്കി ഒന്നാമതാണ്. രണ്ട് മത്സരങ്ങളിൽ രണ്ട് ജയം നേടിയാണ് യുഎസ് ടോപ്പർമാരായത്
ടി20 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യ അനായാസ വിജയം നേടിയ രോഹിത്തും സംഘവും ജൂൺ ഒമ്പതിനാണ് പാകിസ്താനെ നേരിടാനൊരുങ്ങുന്നത്. കഴിഞ്ഞ മത്സരം നടന്ന വേദിയിൽ തന്നെയാണ് ഇന്ത്യയ്ക്ക് പാകിസ്താനെയും നേരിടേണ്ടത്. അതിനാൽ അയർലൻഡിനെതിരെ കളിച്ച ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഗ്രൂപ്പ് എയിൽ കറുത്ത കുതിരകളായ അമേരിക്ക ഞെട്ടിക്കുന്ന കുതിപ്പുമായി പോയിന്റ് പട്ടികയിൽ ഇന്ത്യയേയും പിന്നിലാക്കി ഒന്നാമതാണ്. രണ്ട് മത്സരങ്ങളിൽ രണ്ട് ജയം നേടിയാണ് യു.എസ് ടോപ്പർമാരായത്. ജൂൺ 9ലെ ഇന്ത്യ-പാക് പോരാട്ടത്തിന് ശേഷം ജൂൺ 12 അമേരിക്കയെ ഇന്ത്യ നേരിടും. ജൂൺ 15ന് കാനഡയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അതേസമയം, അടുത്ത മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചനയാണ് ബാറ്റിങ് പരിശീലകൻ വിക്രം റാത്തോര്‍ നൽകുന്നത്. അയർലൻഡിനെതിരായ മത്സരത്തിൽ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെ ഒഴിവാക്കിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇതിന് പിന്നാലെയാണ് സാഹചര്യങ്ങൾ പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ രംഗത്തെത്തിയത്.
ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ ടീമിലുള്ള 15 താരങ്ങളും കളിക്കുന്നുണ്ട്. എന്നാൽ സാഹചര്യങ്ങൾ അനുസരിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. മത്സരത്തിനിടെ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുന്ന താരങ്ങൾ കളത്തിലുണ്ടാവണം. അയർലൻഡിനെതിരെ മികച്ച ടീമിനെ കളത്തിലിറക്കി. അടുത്ത മത്സരങ്ങളിലും സാഹചര്യം പരിഗണിച്ച് ടീമിനെ തിരഞ്ഞെടുക്കുമെന്നും വിക്രം പറഞ്ഞു.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി