ഇന്ത്യയ്ക്കെതിരെ റഫറിയുടെ കൊലച്ചതി; വിവാദ ഗോളിനെതിരെ വ്യാപക പ്രതിഷേധം
ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യപകുതിയില്‍ മുന്നിലെത്തിയ ഇന്ത്യ വിവാദ ഗോളില്‍ ലീഡ് കൈവിടുകയായിരുന്നു
2026 ഫിഫ ലോകകപ്പില്‍ കളിക്കാമെന്നുള്ള രാജ്യത്തെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി ഖത്തറും റഫറിയുടെ യമണ്ടൻ പിഴവും. യോഗ്യത റൗണ്ടില്‍ ഖത്തറിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്നലെ 2-1ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യപകുതിയില്‍ മുന്നിലെത്തിയ ഇന്ത്യ വിവാദ ഗോളില്‍ ലീഡ് കൈവിടുകയായിരുന്നു.
ഔട്ട് ഓഫ് പ്ലേയായ പന്ത് വീണ്ടെടുത്ത് പോസ്റ്റിലേക്ക് തട്ടിയിട്ട ഫൌൾ പ്ലേയിലൂടെയാണ് ഖത്തര്‍ സമനില പിടിച്ചത്. ഗോൾ തീരുമാനം പുനഃപരിശോധിക്കാത്ത റഫറിയുടെ മോശം തീരുമാനവും, വാറിന്റെ അഭാവവും കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. ഖത്തറിന്റെ പണക്കൊഴുപ്പാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്നാണ് ഇന്ത്യൻ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ വാർ ഏർപ്പെടുത്താത്തതിന്റെ കാരണമെന്താണെന്നും ആരാധകർ നെറ്റി ചുളിക്കുന്നു.
— Indian Football Team (@IndianFootball) June 11, 2024
സുനില്‍ ഛേത്രി ഇല്ലാത്ത ആദ്യ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ആയിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. എന്നാൽ ആദ്യ മത്സരം തന്നെ അപ്രതീക്ഷിത തോൽവിയോടെ കയ്പേറിയ അനുഭവമാണ് ഇന്ത്യയുടെ നമ്പർ വൺ ഗോൾകീപ്പർക്ക് സമ്മാനിച്ചത്. അതേസമയം, ആദ്യ പകുതിയില്‍ ഖത്തറിനെ നിലംപരിശാക്കുന്ന പ്രകടനമാണ് സഹൽ അബ്ദുൾ സമദ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം കാഴ്ചവച്ചത്. ഇന്ത്യന്‍ മുന്നേറ്റനിര ഖത്തര്‍ പ്രതിരോധനിരയെ നിരന്തരം പരീക്ഷിച്ചു.
Tough loss for the Blue Tigers. 💔#QATIND #FIFAWorldCup 🏆 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/Fl6oxH5xj4
— Indian Football Team (@IndianFootball) June 11, 2024
ചാങ്തെയും റഹീം അലിയും ഗോളവസരങ്ങള്‍ സൃഷ്ടിക്കാൻ മത്സരിക്കുന്നതാണ് കണ്ടത്. മത്സരത്തിന്റെ 37ാം മിനിറ്റിലാണ് ഇന്ത്യയുടെ ഗോള്‍ വരുന്നത്. ബ്രാണ്ടന്‍ ഫര്‍ണാണ്ടസിന്റെ പാസ് ചാങ്തെ കൃത്യമായി വലയിലെത്തിച്ചു. ഗോളിന് ശേഷവും ലീഡ് ഉയര്‍ത്താന്‍ ഇന്ത്യ പരിശ്രമിച്ചു കൊണ്ടേയിരുന്നു.
— Indian Football Team (@IndianFootball) June 11, 2024
രണ്ടാം പകുതിയില്‍ ഉണർന്നെണീറ്റ ഖത്തര്‍ കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 73-ാം മിനിറ്റിലാണ് വിവാദ ഗോള്‍ പിറന്നത്. ഗുര്‍പ്രീത് സിങ് സന്ധു തടുത്തിട്ട പന്ത് പുറത്താണെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാല്‍ ഉടന്‍ ഖത്തര്‍ താരങ്ങള്‍ പന്ത് വീണ്ടും അകത്തേക്ക് തട്ടിയിടുകയും ഇന്ത്യയുടെ പോസ്റ്റിലേക്ക് നിറയൊഴിക്കുകയും ചെയ്തു. യൂസഫ് അയ്മെന്‍ നേടിയ ഗോള്‍ നിഷേധിക്കണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ റഫറിയോട് ആവശ്യപ്പെട്ടെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ചുനിന്നു.
Best players for Qatar pic.twitter.com/Zy0RX02YBR
— 𝕯𝖆𝖗𝖊𝖓 (@darenface) June 11, 2024
ചതിയിലൂടെ ഖത്തര്‍ സമനില നേടിയതോടെ അതുവരെ വീരോചിതം പോരാടിയ ഇന്ത്യൻ താരങ്ങൾ പതറി. 85ാം മിനിറ്റില്‍ അല്‍ റാവി നേടിയ ഗോളിലൂടെ ഖത്തര്‍ മുന്നിലെത്തുകയും ചെയ്തു.
And the best robber award goes to… pic.twitter.com/XL4XEF1v8J
— Aditya Kumar Saroj (@AdiKumarSaroj) June 11, 2024
പരാജയത്തോടെ ഗ്രൂപ്പിൽ ഇന്ത്യ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൌണ്ടിൽ കടക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.
Read More Sports News Here
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി