ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഫ്ലോറിഡയിലെ പ്രതികൂല കാലാവസ്ഥയാണ് പാക്കിസ്ഥാന് വിലങ്ങുതടിയാകുന്നത്
ആതിഥേയരായ യുഎസ്എയ്ക്കെതിരെയുണ്ടായ അപ്രതീക്ഷിത പരാജയത്തിന് ശേഷം ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ സ്ഥാനം പരിങ്ങലിലാണ്. സൂപ്പർ 8ൽ കടക്കാതെ പുറത്താകുന്ന അവസ്ഥയിലാണ് നിലവിൽ പാക്കിസ്ഥാൻ. രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ട പാക്കിസ്ഥാൻ കാനഡയെ തോൽപ്പിച്ച് കരകയറിയെങ്കിയും വരും ദിവസങ്ങൾ പാക്കിസ്ഥാന് നിർണായകമാണ്.
ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഫ്ലോറിഡയിലെ പ്രതികൂല കാലാവസ്ഥയാണ് പാക്കിസ്ഥാന് വിലങ്ങുതടിയാകുന്നത്. ഫ്ളോറിഡയില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് മത്സരം നടക്കുന്നത്. വെള്ളിയാഴ്ച അയര്‍ലന്‍ഡ്, യുഎസിനെയും ഞായറാഴ്ച്ച പാകിസ്ഥാന് അയര്‍ലന്‍ഡിനെയും നേരിടും. ഇന്ത്യ- കാനഡ മത്സരം ശനിയാഴ്ചയാണ്.
ഇതേ വേദിയിൽ കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക- നേപ്പാൾ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. മത്സരം ഫലരഹിതമായതോടെ ശ്രീലങ്കയുടെ സൂപ്പർ 8 പ്രതീക്ഷ മങ്ങി. നിലവിൽ പാകിസ്ഥാനും ഇതേ വിധി നേരിടേണ്ടി വരുമെന്നാണ് സൂചന.
രണ്ടു ദിവസമായി കനത്ത മഴയാണ് ഫ്ലോറിഡയിൽ. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. യുഎസ്എയിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫ്ലോറിഡയുടെ തെക്കൻ ഭാഗം അപൂർവമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. നാഷണൽ വെതർ സർവീസ് റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം വരെ സൗത്ത് ഫ്ലോറിഡയിലെ മുഴുവൻ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
യുഎസ്എയെ പരാജയപ്പെടുത്തിയ ഇന്ത്യ സൂപ്പർ 8ൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. നാല് പോയിന്റുമായി യുഎസ് രണ്ടാം സ്ഥാനത്തും, രണ്ട് പോയിന്റുമായി പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ്. അവസാന മത്സരത്തിൽ യുഎസ്, അയർലൻഡിനെ പരാജയപ്പെടുത്തിയാൽ, ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാക്കിസ്ഥാൻ പുറത്താകും. അഥവാ അയർലൻഡ് വിജയിച്ചാൽ, അയർലൻഡുമായി തന്നെയുള്ള ഞായറാഴ്ചത്തെ പാക്കിസ്ഥാന്റെ മത്സരം നിർണായകമാകും. ഈ മത്സരം വിജയിച്ചാൽ പാക്കിസ്ഥാന് സൂപ്പർ 8ൽ കടക്കാം.
Read More Sports News Here
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി