യൂറോ കപ്പ് മാമാങ്കത്തിന് കിക്കോഫ്; ജർമ്മനി-സ്കോട്ട്ലൻഡ് പോരോടെ പന്തുരുളും
ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ സ്കോട്ട്ലൻഡാണ് ജർമ്മനിയുടെ എതിരാളികൾ. 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ യൂറോപ്യൻ വമ്പൻമാർക്ക് തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാവും ലക്ഷ്യം
സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പ് ജയത്തോടെ തുടങ്ങാൻ ലക്ഷ്യമിട്ട് ജർമ്മനി ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ സ്കോട്ട്ലൻഡാണ് ജർമ്മനിയുടെ എതിരാളികൾ. 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ യൂറോപ്യൻ വമ്പൻമാർക്ക് യൂറോകപ്പ് കിരീടം നേടുന്നതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാവും ലക്ഷ്യം.
🇩🇪 “United By Football” 🏴#EURO2024 | #GERSCO | #FanLove pic.twitter.com/MvzrWNstWm
— UEFA EURO 2024 DE (@EURO2024DE) June 14, 2024
2006ലെ ലോകകപ്പിന് ശേഷം ജർമ്മനിയിൽ വിരുന്നെത്തുന്ന ആദ്യ മേജർ ടൂർണമെന്റ് കൂടിയാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ വിരമിച്ച മിഡ് ഫീൽഡ് ടോണി ക്രൂസിനെയടക്കം തിരിച്ചുവിളിച്ച് കരുത്തുറ്റ നിരയുമായാണ് ജർമ്മനി ഇറങ്ങുന്നത്. മിഡ് ഫീൽഡാണ് ജർമ്മനിയുടെ കരുത്ത്.
The wait is over 😍#EURO2024 pic.twitter.com/qOywU4mcc0
— UEFA EURO 2024 (@EURO2024) June 14, 2024
റയൽ മാഡ്രിഡ് താരം ടോണി ക്രൂസിന് പുറമെ, ബാഴ്സലോണയുടെ ഇൽകായ് ഗുണ്ടോഗൻ, ബയേൺ മ്യൂണിക് താരങ്ങളായ ജമാൽ മുസിയാല, ലിറോയ് സാനെ, ബയേർ ലെവർകൂസന്റെ അപരാജിത കുതിപ്പിൽ നിർണായക പങ്കുവഹിച്ച ഫ്ലോറിയൻ വിർട്സ് എന്നിവരെല്ലാം അടങ്ങിയ മധ്യനിര ഒരേസമയം മുന്നേറ്റത്തിലേക്ക് പന്ത് ചലിപ്പിക്കാനും എതിർ മുന്നേറ്റത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിക്കാനും കഴിയുള്ളവരാണ്.
Florian Wirtz and Jamal Musiala’s Bundesliga numbers coming into the Euros:
•11 goals, 12 assists for Leverkusen
•10 goals, 6 assists for Bayern Munich
Germany are in good hands 🤩 pic.twitter.com/aqXlt6Y7S8
— ESPN FC (@ESPNFC) June 14, 2024
ലിവർപൂൾ ഡിഫൻഡർ കൂടിയായ ആൻഡി റോബർട്ട്സൺ എന്ന നായകനിലാണ് സ്കോട്ട്ലൻഡ് പ്രതീക്ഷ വയ്ക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ സ്ട്രൈക്കർ ലിൻഡൺ ഡൈക്സ് പുറത്തായത് സ്കോട്ട്ലാന്ഡിന് തിരിച്ചടിയാണ്.
— Premier Sports (@PremSportsTV) June 14, 2024
Read More Sports News Here
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി