മഴമൂലം ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?
ഫ്ളോറിഡയിൽ ശനിയാഴ്ച രാത്രി നടക്കാനിരിക്കുന്ന ഇന്ത്യയും കാനഡ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം മഴ മൂലം ഉപേക്ഷിച്ചാലും അത് രോഹിത്തിനും കൂട്ടർക്കും തിരിച്ചടിയായേക്കില്ല. മത്സരത്തിലെ പ്രധാന വെല്ലുവിളി മോശം കാലാവസ്ഥയാണ്
ഫ്ളോറിഡയിൽ ശനിയാഴ്ച രാത്രി നടക്കാനിരിക്കുന്ന ഇന്ത്യയും കാനഡ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം മഴ മൂലം ഉപേക്ഷിച്ചാലും അത് രോഹിത്തിനും കൂട്ടർക്കും തിരിച്ചടിയായേക്കില്ല. അങ്ങനെയെങ്കിൽ ഇന്ത്യ ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തും. അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം ഒരു പോയിന്റ് നേടുന്ന കാനഡ പാക്കിസ്ഥാനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തും.
Joy, excitement and cricket fever grips fan parks across the world at the #T20WorldCup 😍 pic.twitter.com/lBsCDIUOtN
— ICC (@ICC) June 15, 2024
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ പാകിസ്ഥാൻ അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അയർലണ്ടിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇരുണ്ട കാലാവസ്ഥയും കനത്ത മഴയും മത്സരത്തെ സാരമായി ബാധിച്ചേക്കുമെന്നാണ് സൂചന. മത്സരത്തിലെ പ്രധാന വെല്ലുവിളി മോശം കാലാവസ്ഥയാണ്. കനത്ത മഴ കാരണം ഫ്ളോറിഡയില്‍ പലഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.
— BCCI (@BCCI) June 12, 2024
മൂന്ന് ദിവസം മുമ്പ് ഇവിടെ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-നേപ്പാള്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇന്ത്യ-കാനഡ മത്സരത്തിലും മഴ വില്ലനായാല്‍ ഇന്ത്യന്‍ ടീമിനെയത് കാര്യമായി ബാധിക്കില്ലെങ്കിലും സഞ്ജു സാംസണെ സംബന്ധിച്ച് വലിയ നിരാശയായി മാറുമെന്നുറപ്പാണ്. ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.
New York ✅#TeamIndia arrive in Florida 🛬 for their last group-stage match of the #T20WorldCup! 👍 pic.twitter.com/vstsaBbAQx
— BCCI (@BCCI) June 14, 2024
കാനഡയ്ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചില്ലെങ്കില്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും സഞ്ജു ബെഞ്ചിലിരിക്കും. സൂപ്പര്‍ 8 പോരാട്ടങ്ങളില്‍ സഞ്ജുവിന് ടീമിൽ അവസരം ലഭിക്കാനിടയില്ല.
ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ഫ്ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയെയാണ് രോഹിത്തും സംഘവും നേരിടുക. ടി 20യില്‍ ആദ്യമായാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
Read More Sports News Here
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം