ടി20 ലോകകപ്പിലെ ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീൽഡിനെ തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്
ടി20 ലോകകപ്പിലെ ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീൽഡിനെ തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇന്ത്യ നേരത്തെ തന്നെ സൂപ്പര് എട്ട് ഉറപ്പിച്ചതിനാലും കാനഡ പുറത്തായതിനാലും മത്സരഫലം പ്രസക്തമല്ല.
— ICC (@ICC) June 15, 2024
എങ്കിലും അവസരം പ്രതീക്ഷിച്ചിരുന്ന സഞ്ജു സാംസൺ ഉൾപ്പെടെയുള്ള യുവ താരങ്ങളും ആരാധകരും നിരാശയിലായി.
India and Canada share a point each in Florida as match ends without a ball bowled.#T20WorldCup | #INDvCAN pic.twitter.com/1jXhe7rEvS
— ICC (@ICC) June 15, 2024
ഇന്നലെ നടക്കേണ്ടിയിരുന്നു അമേരിക്ക-അയർലൻഡ് മത്സരവും നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് ഈ മത്സരവും ഉപേക്ഷിച്ചത്. ഇതോടെ അമേരിക്ക ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായി സൂപ്പർ എട്ടിൽ കടന്നിരുന്നു. ഒപ്പം പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്തു.
— BCCI (@BCCI) June 15, 2024
ഇന്ന് നടക്കുന്ന മറ്റൊരു നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് നമീബിയയെ നേരിടും. ടൂർണമെന്റിൽ നിലനിൽക്കാൻ ഇംഗ്ലണ്ടിന് മത്സരത്തിൽ വിജയം നിർണായകമാണ്. മഴമൂലം മത്സരത്തിന് ഫലം ഉണ്ടാകാതിരിക്കുകയോ നമീബിയ അട്ടിമറി നടത്തുകയോ ചെയ്താൽ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം സൂപ്പർ എട്ട് കാണാതെ പുറത്താകും.
— BCCI (@BCCI) June 15, 2024
ഇന്ത്യ ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം ഒരു പോയിന്റ് നേടുന്ന കാനഡ പാക്കിസ്ഥാനെ പിന്നിലാക്കി മൂന്നാം സ്ഥാനത്താണ്.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം