ആദ്യ പകുതിയിലെ ഗോൾ മഴയ്ക്കൊപ്പം തന്നെ വിള്ളൽ വീഴാത്ത ശക്തമായ പ്രതിരോധ മികവും യൂറോ മുൻ ചാമ്പ്യന്മാരുടെ ജയത്തിൽ നിർണായകമായി. ആശ്വാസ ഗോൾ നേടാനുള്ള പെനാൽറ്റി അവസരം പോലും ക്രൊയേഷ്യയ്ക്ക് മുതലാക്കാൻ കഴിഞ്ഞില്ല
യൂറോ കപ്പ് ഫുട്ബോളിൽ കരുത്തരായ സ്പെയ്നിന് വിജയത്തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്പാനിഷ് പട യൂറോപ്പിലെ വൻശക്തികളായ ക്രൊയേഷ്യയെ തകർത്തെറിഞ്ഞു. ആദ്യ പകുതിയിലെ ഗോൾ മഴയ്ക്കൊപ്പം തന്നെ വിള്ളൽ വീഴാത്ത ശക്തമായ പ്രതിരോധ മികവും യൂറോ മുൻ ചാമ്പ്യന്മാരുടെ ജയത്തിൽ നിർണായകമായി. നിർഭാഗ്യകരമെന്ന് പറയട്ടെ, ആശ്വാസ ഗോൾ നേടാനുള്ള പെനാൽറ്റി അവസരം പോലും ക്രൊയേഷ്യയ്ക്ക് മുതലാക്കാൻ കഴിഞ്ഞില്ല.
മത്സരത്തിന്റെ തുടക്കം മുതൽക്കേ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. എന്നാൽ വളരെ വേഗത്തിൽ സ്പെയിൻ ടീം മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ സ്പാനിഷ് സംഘം ക്രൊയേഷ്യയുടെ വലയിലെത്തിച്ചു. 29ാം മിനിറ്റിൽ അൽവാരോ മൊറാട്ട, 32ാം മിനിറ്റിൽ ഫാബിയൻ റൂയിസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാനി കാര്വജാൾ എന്നിവർ ഗോളുകൾ നേടി.
— UEFA EURO 2024 (@EURO2024) June 15, 2024
തിരിച്ചടിക്കാനുള്ള ക്രൊയേഷ്യൻ ശ്രമങ്ങൾക്ക് ശക്തമായ സ്പാനിഷ് പ്രതിരോധം തടസമായി. ഒടുവിൽ ഒരു ആശ്വാസ ഗോളിനായി ക്രൊയേഷ്യയ്ക്ക് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചിട്ടും റഫറി നിഷേധിച്ചു. ബ്രൂണോ പെറ്റ്കോവിച്ച് എടുത്ത പെനാൽറ്റി സ്പാനിഷ് കീപ്പർ ഉനൈ സിമോൺ തടഞ്ഞു. എന്നാൽ ഇവാന് പെരിസിച്ചിന്റെ അസിസ്റ്റിൽ പെറ്റ്കോവിച്ച് ഇത് ഗോളാക്കി മാറ്റി. പക്ഷേ പെനാൽറ്റി എടുക്കും മുമ്പ് ക്രൊയേഷ്യൻ താരങ്ങൾ ബോക്സിനുള്ളിൽ ഓടിക്കയറിയത് ചൂണ്ടിക്കാട്ടിയാണ് റഫറി ഈ ഗോൾ നിഷേധിച്ചത്.
🇪🇸 Spain’s starting XI…#EURO2024 | #ESPCRO pic.twitter.com/3LY8aNcqXv
— UEFA EURO 2024 (@EURO2024) June 15, 2024
യൂറോ കപ്പിലെ കടുപ്പമേറിയ ബി ഗ്രൂപ്പിലാണ് ഇരു വമ്പന്മാരും കൊമ്പുകോർത്തത്. ഈ മത്സരത്തിലൂടെ യൂറോ കപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്പെയിനിന്റെയും ബാഴ്സലോണയുടെയും വണ്ടർകിഡ് ലമിനെ യമാൽ മാറി. താരത്തിന് 16 വർഷവും 338 ദിവസവുമാണ് പ്രായം. കാക്പർ കോസ്ലോവ്സ്കി 2020ലെ യൂറോ കപ്പിൽ തീർത്ത റെക്കോർഡാണ് യമാൽ തിരുത്തിയത്. സ്പെയിനിനെതിരെ യൂറോ കപ്പിൽ അരങ്ങേറിയ കാക്പറിന് 17 വർഷവും 246 ദിവസവുമായിരുന്നു പ്രായം.
🇭🇷 How Croatia start in Berlin…#EURO2024 | #ESPCRO pic.twitter.com/lHGY9iSDcJ
— UEFA EURO 2024 (@EURO2024) June 15, 2024
അവസാനമായി കഴിഞ്ഞ വർഷം നേഷൻസ് ലീഗ് ഫൈനലിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ പെനാൽട്ടി ഷൂട്ടൗട്ടിൽ ജയം സ്പെയിനിനൊപ്പം തന്നെയായിരുന്നു. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള സ്പെയിൻ കഴിഞ്ഞ തവണ സെമിയിലാണ് കീഴടങ്ങിയത്. ലൂയി ഡെ ഫ്യൂന്തെ പരിശീലിപ്പിക്കുന്ന സ്പാനിഷ് ടീം ഇത്തവണയും താരസമ്പന്നമാണ്. അതേസമയം ഇത്തവണ യുവതാരങ്ങൾക്കാണ് കോച്ച് പ്രാധാന്യം നൽകിയിട്ടുള്ളത്.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം