സൂപ്പർ 8 പോരാട്ടങ്ങൾക്കായി വെസ്റ്റ് ഇൻഡീസിലെ കരീബിയൻ ഐലൻഡ്സിൽ കഠിന പരിശീലനങ്ങളിലാണ് ഇന്ത്യൻ ടീം. അഞ്ച് ദിവസത്തെ ഇടവേളയിൽ മൂന്ന് മത്സരങ്ങളാണ് രോഹിത്തും കൂട്ടരും കളിക്കേണ്ടത്. എതിരാളികളെല്ലാം കരുത്തരിൽ കരുത്തരാണ്. കുട്ടി ക്രിക്കറ്റിൽ അത്താഴം മുടക്കാൻ ഏത് നീർക്കോലികൾക്കും കഴിയുമെന്ന സാഹചര്യം രോഹിത്തിന് നന്നായി അറിയാം.
പിച്ചും കാലാവസ്ഥയും ടോസുമെല്ലാം അനുകൂലമായാൽ ഇന്ത്യയ്ക്ക് മുന്നേറാനാവുന്ന സാഹചര്യമാണുള്ളത്. കാനഡയ്ക്കെതിരായ അവസാന മത്സരം മഴ കൊണ്ടുപോയതോടെ ഇന്ത്യൻ ടീം ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതായി സൂപ്പർ എട്ടിൽ കടന്നിരുന്നു. ബാർബോഡോസിലെ ബീച്ചിൽ വോളിബോൾ ഒക്കെയായി ചിൽ ചെയ്യുകയാണ് ടീമംഗങ്ങൾ.
ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങൾ
അഫ്ഗാനിസ്ഥാൻ vs ഇന്ത്യ (ജൂൺ 20, 8 PM), കെൻസിങ്ടൺ ഓവൽ ബാർബഡോസ്
ബംഗ്ലാദേശ് vs ഇന്ത്യ (ജൂൺ 22, 8 PM), സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയം
ഓസ്ട്രേലിയ vs ഇന്ത്യ (ജൂൺ 24, 8 PM), ബ്യൂസെജൂർ സ്റ്റേഡിയം
സൂപ്പർ 8 ടീമുകൾ ഏതൊക്കെയാണ്
ഇന്ത്യ (ഗ്രൂപ്പ് എ), യുഎസ്എ (ഗ്രൂപ്പ് എ), ഓസ്ട്രേലിയ (ഗ്രൂപ്പ് ബി), ഇംഗ്ലണ്ട് (ഗ്രൂപ്പ് ബി), അഫ്ഗാനിസ്ഥാൻ (ഗ്രൂപ്പ് സി), വെസ്റ്റ് ഇൻഡീസ് (ഗ്രൂപ്പ് സി), ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് ഡി), ബംഗ്ലാദേശ് (ഗ്രൂപ്പ് ഡി) എന്നിവയാണ് യോഗ്യത നേടുന്ന എട്ട് ടീമുകൾ. 12 മത്സരങ്ങളാണ് വെസ്റ്റ് ഇൻഡീസിൽ നടക്കുന്നത്. ആൻ്റിഗ്വ, ബാർബഡോസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് എന്നിവിടങ്ങളിലാണ് സൂപ്പർ 8 മത്സരങ്ങൾ നടക്കുന്നത്.
സൂപ്പർ 8: ഗ്രൂപ്പുകൾ ഇവയാണ്
— ICC (@ICC) June 17, 2024
ഗ്രൂപ്പ് 1: ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്
ഗ്രൂപ്പ് 2: യുഎസ്എ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്
— BCCI (@BCCI) June 17, 2024
സൂപ്പർ 8: മത്സര ഫിക്ചർ അറിയാം
ജൂൺ 19: യുഎസ്എ vs ദക്ഷിണാഫ്രിക്ക, നോർത്ത് സൗണ്ട്, ആൻ്റിഗ്വ (8 PM IST)
ജൂൺ 20: ഇംഗ്ലണ്ട് vs വെസ്റ്റ് ഇൻഡീസ്, ഗ്രോസ് ഐലറ്റ്, സെന്റ് ലൂസിയ (6 AM IST)
ജൂൺ 20: അഫ്ഗാനിസ്ഥാൻ vs ഇന്ത്യ, ബ്രിഡ്ജ്ടൗൺ, ബാർബഡോസ് (8 PM IST)
ജൂൺ 21: ഓസ്ട്രേലിയ vs ബംഗ്ലാദേശ്, നോർത്ത് സൗണ്ട്, ആൻ്റിഗ്വ (6 AM IST)
ജൂൺ 21: ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക, ഗ്രോസ് ഐലറ്റ്, സെന്റ് ലൂസിയ (8 PM IST)
ജൂൺ 22: യുഎസ്എ vs വെസ്റ്റ് ഇൻഡീസ്, ബ്രിഡ്ജ്ടൗൺ, ബാർബഡോസ് (6 AM IST)
ജൂൺ 22: ഇന്ത്യ vs ബംഗ്ലാദേശ്, നോർത്ത് സൗണ്ട്, ആൻ്റിഗ്വ (8 PM IST)
— ICC (@ICC) June 17, 2024
ജൂൺ 23: അഫ്ഗാനിസ്ഥാൻ vs ഓസ്ട്രേലിയ, അർനോസ് വെയ്ൽ, സെന്റ് വിൻസെന്റ് (6 AM IST)
ജൂൺ 23: യുഎസ്എ vs ഇംഗ്ലണ്ട്, ബ്രിഡ്ജ്ടൗൺ, ബാർബഡോസ് (8 PM IST)
ജൂൺ 24: വെസ്റ്റ് ഇൻഡീസ് vs ദക്ഷിണാഫ്രിക്ക, നോർത്ത് സൗണ്ട്, ആൻ്റിഗ്വ (6 AM IST)
ജൂൺ 24: ഓസ്ട്രേലിയ vs ഇന്ത്യ, ഗ്രോസ് ഐലറ്റ്, സെന്റ് ലൂസിയ (8 PM IST)
ജൂൺ 25: അഫ്ഗാനിസ്ഥാൻ vs ബംഗ്ലാദേശ്, അർനോസ് വെയ്ൽ, സെന്റ് വിൻസെന്റ് (6 AM IST)
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം